Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട ലോറി ഇടിച്ചു, അപകടത്തിൽ ഒരാളുടെ കാൽ അറ്റുപോയി

10 Oct 2024 14:25 IST

- Antony Ashan

Share News :

മൂവാറ്റുപുഴ: നിര്‍ത്തിയിട്ടിരുന്ന ടോറസ് ലോറിയിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട ലോറിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാളുടെ കാൽ അറ്റ് പോയി. പരിക്കേറ്റയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

മൂവാറ്റുപുഴ-നിരപ്പ് റോഡില്‍ മണ്ടോത്തുപടിയിൽ 

വ്യാഴാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. നിരപ്പ് മണ്ടോത്തുപടി മടത്തികുന്നേല്‍ മോസസീനാണ് പരിക്കേറ്റത്. മോസസിന്റെ കാല് അറ്റ് പോകുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. '

തകരാറിലായി റോഡിന് സമീപം നിര്‍ത്തിയിട്ടിരുന്ന ടോറസ് ലോറിയിലേക്ക് എതിര്‍ ദിശയില്‍ വന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് ഇടിക്കുകയായിരുന്നു. എതിര്‍ ദിശയില്‍ നിന്ന് വന്ന ലോറിക്ക് സൈഡ് പറഞ്ഞു നില്‍കുകയായിരുന്ന മോസസ് ഇരു ലോറികള്‍ക്കുമിടയില്‍ അകപ്പെടുകയായിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റ മോസസിനെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 


Follow us on :

More in Related News