Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബിഷപ്പിൻ്റെ കാർ അപകടത്തിൽപെട്ട് സഹായി മരിച്ചു

02 Jul 2024 02:24 IST

PEERMADE NEWS

Share News :

മേലുകാവ് :  മുൻ സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് റൈറ്റ്.റവ.ഡോ. കെ.ജി ദാനിയേൽ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ട് സഹായിയായിരുന്ന മേച്ചാൽ സ്വദേശിനി വെള്ള പ്ലാക്കൽ റീന സാം ആണ് മരിച്ചു. 


കാർ നിയന്ത്രണംവിട്ട് സംരക്ഷണഭിത്തിയിൽ ഇടിച്ചാണ് അപകടം. ബിഷപ്പിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിൽ ഉണ്ടായിരുന്ന ബിഷപ്പിനും ഭാര്യ ഡോ.എലിസബത്ത് ആൻ ദാനിയേലിനും നിസാര പരിക്കേറ്റു.


ബിഷപ്പിന്റെ വസതിയിൽ സഹായിയായി ജോലി നോക്കി വരികയായിരുന്നു റീന സാം.

 കഴിഞ്ഞ വർഷം നവംബർ 14നും ബിഷപ്പിന്റെ വാഹനം അപകടത്തിൽപെട്ടിരുന്നു. മേച്ചാലിന് സമീപം അന്നുണ്ടായ അപകടത്തിൽ ബിഷപ്പും ഭാര്യയും നിസാര പരിക്കുകളോടെ രക്ഷപെട്ടിരുന്നു.

Follow us on :

More in Related News