Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മകളുടെ വിവാഹ ദിവസം വാഹനാപകടത്തിൽ അധ്യാപിക മരിച്ചു.

07 Oct 2024 08:42 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :


വാഴൂർ: ദേശീയപാതയിൽ പതിനേഴാംമൈൽ ഇളമ്പള്ളി കവലയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അധ്യാപിക മരിച്ചു.


എരുമേലി പാണപിലാവ് ഗവ: സ്കൂൾ ഹെഡ്മിസ്ട്രസ് ഷീനാ ഷംസുദീൻ (53) ആണ് മരിച്ചത്. വാഹനാപകടത്തിൽ ഞായറാഴ്ച മകൾ നെഫ്‌ലയുടെ വിവാഹമായിരുന്നു. കാഞ്ഞിരപ്പള്ളി പൊടിമറ്റം സെൻ്റ് മേരീസ് ഓഡിറ്റോറിയത്തിൽ നടന്ന വിവാഹത്തിന് ശേഷം വൈകിട്ട് കോട്ടയം കുടയംപടിയിലുള്ള വരൻ്റെ വീട്ടിൽ നടന്ന റിസപ്ഷനിൽ പങ്കെടുത്തു രാത്രി 11.30 ഓടെ മടങ്ങി വരുമ്പോഴായിരുന്നു അപകടം. ദേശീയപാതയിൽ ഇളമ്പള്ളിക്കവല വളവിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം മുപ്പതടിയോളം താഴ്ചചയിലേക്ക് മറിയുകയായിരുന്നു. ഭർത്താവ് ഷംസുദീനും മകൻ നെബിൽ മുഹമ്മദ് ഷായും പരുക്കുകളോടെ രക്ഷപ്പെട്ടു. എരുമേലി പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ് പരേത.

Follow us on :

More in Related News