Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Dec 2025 07:12 IST
Share News :
കോഴിക്കോട്: സ്വര്‍ണവിലയിലെ കുതിച്ചുചാട്ടത്തെ പവന് ഒരു ലക്ഷം രൂപയിലെത്തിച്ചെങ്കിലും ഗിഫ്റ്റ് ആര്‍ട്ടിക്കിള്‍ എന്ന നിലയില്‍ സ്വര്‍ണ്ണാഭരണങ്ങളുടെ ആവശ്യകത വര്‍ധിക്കുമെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് .
ഹാര്‍ഡ് കറന്‍സി എന്ന നിലയില്‍ ചരിത്രത്തില്‍ എക്കാലവും സ്വര്‍ണ്ണ വില വര്‍ധിച്ചുകൊണ്ടിരിക്കുകയായിരുന്നു. വില വര്‍ധന സ്വര്‍ണ്ണത്തിന്റെ ആവശ്യകതയെ കുറയ്ക്കുന്നില്ല. ആളുകള്‍ നല്‍കുന്ന സമ്മാനമാണ് സ്വര്‍ണ്ണം. അതുകൊണ്ട് തന്നെ സ്വര്‍ണ്ണത്തിന് വലിയ മൂല്യവും സ്വീകാര്യതയുമുണ്ട്.
ആഗോള തലത്തില്‍ നിലനില്‍ക്കുന്ന ഭൂമിശാസ്ത്രപരവും രാഷ്ട്രീയവുമായ അനിശ്ചിതത്വത്തെ തുടര്‍ന്നാണ് വില വര്‍ധിച്ചത്. സുരക്ഷിത നിക്ഷേപമെന്ന നിലയിലും സ്വര്‍ണ്ണത്തിന്റെ ആവശ്യകതയില്‍ വലിയ വര്‍ധനവാണ് ഉണ്ടാകുന്നത്. അഡ്വാന്‍സ് ബുക്കിങ് അവസരം ഫലപ്രദമായി ഉപയോഗിച്ച് വലിയ ഒരു പരിധിവരെ വില വര്‍ധനയില്‍നിന്ന് ഉപഭോക്താക്കള്‍ക്ക് രക്ഷ നേടാനാകും. മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഉപഭോക്താക്കള്‍ക്ക് ആജീവനാന്ത ഫ്രീ മെയിന്റനന്‍സ്, ബൈബാക്ക് ഗ്യാരന്റി, സൗജന്യ ഇന്‍ഷുറന്‍സ് തുടങ്ങിയ സേവനങ്ങളെല്ലാം കാലങ്ങളായി നല്‍കി വരുന്നു. മികച്ച വില്‍പ്പനാനന്തര സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നത് വില കൂടിയ അവസരത്തിലും ഉപഭോക്താക്കള്‍ക്ക് അശ്വാസം നല്‍കുന്ന കാര്യമാണെന്ന് മലബാർ ഗോൾഡ് കരുതുന്നു.
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് സുതാര്യത, വിശ്വാസ്യത, ഉപഭോക്തക്കളെ ബോധവല്ക്കരിക്കൽ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. സ്വര്‍ണ്ണ വിപണിയിലുണ്ടാകുന്ന പ്രവണതകളെക്കുറിച്ച് വ്യക്തമായ ഉള്‍ക്കാഴ്ചകള്‍ നല്‍കിക്കൊണ്ട് വിപണിയിലെ സാഹചര്യങ്ങളില്‍ അറിവും ആത്മവിശ്വാസവും പകരുന്ന തീരുമാനങ്ങള്‍ എടുക്കുന്നതിന് ഉപഭോക്താക്കളെ തുടര്‍ന്നും പിന്തുണയ്ക്കുമെന്നും എം.പി അഹമ്മദ് പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.