Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബിഎൻഐ ബാഡ്‌മൻ്റൺ ടൂർണമെന്റിന് കണ്ണൂരിൽ തുടക്കം

28 Jul 2024 08:00 IST

Enlight Media

Share News :

കണ്ണൂർ- ആഗോള സംരംഭക കൂട്ടായ്‌മയായ ബിസിനസ് നെറ്റ് വർക്ക് ഇൻ്റർനാഷണൽ (ബിഎൻഐ) മലബാരിയൻസ് സംഘടിപ്പിക്കുന്ന സ്‌മാഷേഴ്‌സ് ബാഡ്‌മിൻ്റൺ ടൂർണമെൻ്റിന് എസ് എൻ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കം. കണ്ണൂർ ബ്ലാസ്റ്റേഴ്‌സ് ചാപ്റ്റർ സംഘടിപ്പിച്ച ടൂർണമെൻ്റ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ആർക്കിടെക്റ്റ് ലിജു ടിവി അധ്യക്ഷനായിരുന്നു. കോർഡിനേറ്റർ ലിജേഷ് കക്കോത്ത് ടൂർണമെൻ്റിനെ കുറിച്ച് വിശദീകരിച്ചു. ബിഎൻ കാലിക്കറ്റ് സീനിയർ ഡയറക്‌ടർ കൺസൽട്ടൻ്റ് രാജീവ് പത്മനാഭൻ, എസ് എൻ കോളേജ് ഓഫീസ് സൂപ്രണ്ട് പ്രതുഷ് പുരുഷോത്തമൻ, ബിഎൻഐ കണ്ണൂർ സീനിയർ ഡയറക്‌ടർ കൺസൾട്ടൻ്റ് നിർമൽ നാരായണൻ, ബ്ലാസ്റ്റേഴ്‌സ് ചാപ്റ്റർ വൈസ് പ്രസിഡൻ്റ് ജാബിർ ഷാഫി, ബിഎൻഐ കണ്ണൂർ സീനിയർ

വിഭാഗീയതക്കു കാരണം മുഖ്യമന്ത്രി സ്ഥാനത്തെ കുരിച്ചുള്ള തർക്കം

സപ്പോർട്ട് ഡയറക്‌ടർ കൺസൾട്ടൻ്റ് പിടിപി ഷഹാബ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിവിധി ചാപ്റ്ററുകളിൽ നിന്നുള്ള ടീമുകൾ തമ്മിൽ മാറ്റുരച്ചു. ഫൈനൽ മത്സരങ്ങൾ ഞായറാഴ്ച വൈകിട്ട് നടക്കും. ബിഎൻഐ എക്‌സിക്യുട്ടീവ് ഡയറക്‌ടർമാരായ ഡോ. എഎം ശരീഫ്, ഷിജു ചേമ്പ്ര എന്നിവർ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിൽ സ്പോൺസർമാരായ ഗ്ലാസ് വേ, നിക്ഷാൻ ഇലക്ട്രോണിക്സ‌്, ഇമേജ് മൊബൈൽസ്, നിയോ അബീർ എന്നിവയുടെ പ്രതിനിധികളും പങ്കെടുത്തു.

ബിഎൻഐ കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് ചാപ്റ്ററുകൾ ഉൾക്കൊള്ളുന്ന ബിഎൻഐ മലബാരിയൻസിലെ 1600ഓളം പ്രതിനിധികൾ പങ്കെടുത്തു

Follow us on :

Tags:

Bni

More in Related News