Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Oct 2024 11:14 IST
Share News :
സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും റെക്കോർഡ് കുതിപ്പ്. ഇന്നലെ 59000 എത്തിയ സ്വർണ വില ഇന്ന് വീണ്ടും ഉയരുകയാണ്. ഇന്നലെ പവന് 520 രൂപ ഒറ്റയടിക്ക് വർദ്ധിച്ചിരുന്നു. 120 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇന്ന് 59,640 രൂപ നിരക്കിലാണ് സംസ്ഥാനത്ത് സ്വർണ വ്യാപാരം നടക്കുക.
ഇതോടെ വില 60000 കടക്കുമോ എന്ന ആശങ്കയിലാണ് ആഭരണം വാങ്ങാനായി കാത്തിരിക്കുന്നവർ. നാല് ദിവസത്തിനിടെ 2000 രൂപയുടെ വർദ്ധനവാണ് സ്വർണവിപണിയിലുണ്ടായത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 7455 രൂപയാണ് നൽകേണ്ടത്.
ഒക്ടോബർ 4,5, 6, 12,13, 14 തീയതികളിൽ 56,960 രൂപയായിരുന്നു സ്വർണവില. പിന്നീട് ഒക്ടോബർ 16നാണ് വില 57000 കടന്നത്.
ഒക്ടോബർ 19 ന് ഇത് 58000വും കടന്നു. അതിന് ശേഷം 58000ത്തിന് താഴോട്ട് പോയിട്ടില്ല. അതേസമയം ഒക്ടോബർ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഈ മാസം ഇതുവരെ ഗ്രാമിന് 7000 രൂപയ്ക്ക് മുകളിലാണ് വിലയെന്നതും ശ്രദ്ധേയമാണ്.
Follow us on :
Tags:
More in Related News
Please select your location.