Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എന്നാലും എൻ്റെ പൊന്നേ! പറന്നുയർന്ന് സ്വർണവില

13 Aug 2024 10:42 IST

Enlight News Desk

Share News :

സ്വർണ വില (Kerala Gold Price) ഇന്ന് കുത്തനെ ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് 95 രൂപയാണ് കൂടിയത്. ഇതോടെ വില 6565 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് 760 രൂപ കൂടി 52,520 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയാണിത്. ഇന്നലെ ഗ്രാമിന് 25 രൂപയാണ് കൂടിയത്. 

ഈ മാസം ഏഴ്, എട്ട് തീയതികളിലാണ് സ്വർണവില ഏറ്റവും താഴ്ന്ന് നിന്നത്. ഈ ദിവസങ്ങളിൽ 50,800 രൂപയായിരുന്നു സ്വർണ വില. എന്നാൽ ഈ മാസം തുടങ്ങിയത് തന്നെ ഉയർന്ന വിലയിലായിരുന്നു. ആഗസ്റ്റ് രണ്ടാം തീയതി 51,840 രൂപയായിരുന്നു ഒരു പവൻ്റെ വിപണി വില. ഇതും ഇപ്പോൾ മറികടന്നാണ് വില കുതിക്കുന്നത്.

ഇന്നത്തെ വെള്ളി വിലയിലും വർധനയുണ്ട്. ഗ്രാമിന് ഒരു രൂപ കൂടി. ഇതോടെ വെള്ളി ഗ്രാമിന് 88.50 രൂപയും കിലോഗ്രാമിന് 88,500 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.

Follow us on :

More in Related News