Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jul 2025 16:40 IST
Share News :
മലപ്പുറം: കേരളത്തിൽ നിന്നുള്ള സഹകരണ സംരംഭമായ മലബാർ കോ-ഓപ്പ് ടെക്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയുമായി സങ്കേതിക കരാറിൽ ഒപ്പിട്ടു .ഇന്ത്യയുടെ ഭാവിയിലെ ഊർജരംഗത്തെ മാറ്റത്തിന് വഴിയൊരുക്കുന്ന സൂപ്പർ ക്യാപാസിറ്റർ നിർമ്മാണ മേഖലയിൽ വലിയ പദ്ധതിക്ക് തുടക്കം കുറിച്ചു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഈ സംരംഭം, ഉയർന്ന ശേഷിയുള്ള പോളിമർ–rGO അധിഷ്ഠിത സൂപ്പർ ക്യാപാസിറ്ററുകൾ വികസിപ്പിക്കുകയും, ഇന്ത്യയിലും വിദേശത്തുമുള്ള വൈദ്യുത വാഹനങ്ങൾ, പ്രതിരോധ ഉപകരണങ്ങൾ, സ്മാർട്ട് ഗ്രിഡ് സ്റ്റോറേജ്, റെയിൽവേ തുടങ്ങിയ മേഖലയിലേക്കുള്ള ഉൽപ്പന്നവിതരണത്തിന് ലക്ഷ്യമിടുന്നു.
കലിക്കറ്റ് സർവകലാശാലയുടെ രസതന്ത്ര വിഭാഗത്തോടുള്ള സംയുക്ത ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്ത മെറ്റീരിയലിന്, 490 F/g വരെ ക്യാപാസിറ്റൻസ്, 99% സൈക്ലിക് സ്റ്റേബിലിറ്റി എന്നിവ തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ തന്നെ ആദ്യത്തെ കോപറേറ്റീവ് ബേസ്‌ഡ് ഹൈടെക് ഊർജ സംഭരണ പദ്ധതിയായി ഇതിനെ കണക്കാക്കപ്പെടുന്നു.
പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിൽ, ടെസ്റ്റിംഗ്, പൈലറ്റ് ഉത്പാദനം, പ്രോട്ടോടൈപ്പ് നിർമ്മാണം എന്നിവയ്ക്കായി രണ്ട് കോടിയോളം രൂപയുടെ നിക്ഷേപം അനുവദിച്ചിട്ടുണ്ട്. പിന്നീട് പ്രതിരോധ മേഖലയിൽ ഉപയോഗത്തിനായി ബ്രഹ്മോസ് പോലുള്ള സമാന്തര പദ്ധതികളിൽ ഇതിന്റെ പ്രായോഗികത വിലയിരുത്താനും പദ്ധതിയുണ്ട്.
മലബാർ കോ-ഓപ്പ് ടെക് പ്രൊജക്ട് ഹെഡ് ജെയ്സൻ എം .കെ .പറഞ്ഞു:
“ഇത് പ്രതിരോധം മുതൽ ഗ്രീൻ എനർജി സൂക്ഷ്മത വരെ വ്യാപിച്ചു നിൽക്കുന്ന, അത്യാധുനിക, വിദേശപരിസ്ഥിതിക്ക് ഉചിതമായ തദ്ദേശീയവും സാമ്പത്തികവുമായ സംരംഭമാണ്. ഞങ്ങൾ ദേശീയ-അന്താരാഷ്ട്ര പിന്തുണ നേടാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.”
സാധ്യതയുള്ള വിദേശ സഹകരണത്തിനായി വിദേശത്തുള്ള TOB Machines ലാബ് സന്ദർശനം ഉടൻ നടക്കുമെന്നും, പ്രൊഫഷണൽ പ്രോസസ്സിംഗിനായി ടെക്‌നിക്കൽ സപ്പോർട്ട് കൈവരിക്കാൻ ചർച്ചകൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. പരിപാടിയിൽ രജിസ്ട്രാർ പ്രൊഫസർ ഡിനോജ് സെബാസ്റ്റ്യൻ , പ്രൊഫസർ. യഹ്‌യ ഇസ്മയിൽ, പ്രൊഫ.ബിനിത എൻ എൻ കാർത്തികേയൻ.ടി പ്രസിഡണ്ട് മലബാർ കോപ് - ടെക് , അസിസ് ചെമ്പയിൽ, സജിദ് നടുത്തൊടി എന്നിവർ ധാരണ പത്രം ഒപ്പിടുന്ന ചടങ്ങിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.