Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുതിപ്പ് തുടങ്ങി. സ്വർണം ഇന്ന് പവന് 280 രൂപയുടെ വർധനവ്

11 Sep 2024 11:02 IST

Enlight News Desk

Share News :

സംസ്ഥാനത്തെ സ്വർണവിലയിൽ വർധനവ്. തുടർച്ചയായി അനക്കമില്ലാതിരുന്ന ദിവസങ്ങളുടേത് ചേർത്തെന്ന പോലെ ഇന്ന ​ഗ്രാമിന് 35 രൂപയാണ് വർധിച്ചത്. പവന് 280 രൂപയും. കുറച്ചു ദിവസങ്ങളിലായി ഉണ്ടായിരുന്ന കയറ്റിറക്കങ്ങൾക്ക് ശേഷമുള്ള വിശ്രമമാണെന്ന് ഉറപ്പിക്കുന്ന രീതിയിലായിരുന്നു സ്വർണത്തിന്റെ നിൽപ്.

ഈ മാസത്തെ റെക്കോർഡ് വിലയിൽ നിന്നും ശനിയാഴ്ച കുറഞ്ഞ സ്വർണവില (kerala gold price) ഇന്നാണ് ഇളകി തുടങ്ങിയത്. ഇത് കുതിച്ചു ചാട്ടത്തിന്റെ ലക്ഷണായിവേണം വിലയിരുത്താൻ.പവന് 320 രൂപയായിരുന്നു വെള്ളിയാഴ്ച ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സ്വർണം പവന് 53,440 രൂപയിലെത്തിയിരുന്നു. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 6715 രൂപയാണ് വില. ഇന്ന് ​​ഗ്രാമിന് 6680 ഉം പവന് 53,720 രൂപയുമാണ് സ്വർണവില 


Follow us on :

More in Related News