Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇൻറർവൽ SkillX കോഴിക്കോട് സെൻ്റർ ഉദ്ഘാടനം ഇന്ന്

29 Apr 2026 09:10 IST

NewsDelivery

Share News :

കോഴിക്കോട് : കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ ശ്രദ്ധേയമായ എഡ്‌ ടെക് സ്ഥാപനയായ ഇന്റർവൽ പ്ലാറ്റ്ഫോമിൻ്റെ പുതിയ സംരംഭമായ ഇന്റർവൽ SkillX കോഴിക്കോട് സേന്റ്റർ ഉദ്ഘാടനം ഏപ്രിൽ 29ന് വൈകിട്ട് നാലിന് നടക്കും, യുവജനങ്ങൾക്ക് ആധുനിക കാലഘട്ടത്തിൽ ആവശ്യമായ തൊഴിൽപരമായ കഴിവുകൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് സംരംഭത്തിന്റെ തുടക്കം.


മലപ്പുറം ജില്ലയിലെ അരിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന Interval Learning, കഴിഞ്ഞ 7 വർഷങ്ങളായി വിദ്യാഭ്യാസ മേഖലയിൽ സജീവമായി പ്രവർത്തിച്ച് 70-ലധികം രാജ്യങ്ങളിലായി 70,000-ത്തിലധികം വിദ്യാർത്ഥികൾക്ക് പഠനസഹായം നൽകിയിട്ടുണ്ട്. ഇന്ന് ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് അധ്യാപകരും ജീവനക്കാരും ചേർന്ന വലിയ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമായാണ് Interval വളർന്നിരിക്കുന്നത്.


അക്കാദമിക് ന്യൂഷനുകൾ, കിൻഡർഗാർട്ടൻ പ്രോഗ്രാമുകൾ, മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ്, സ്പോക്കൺ ഇംഗ്ലീഷ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചുവരുന്ന Interval, ഇപ്പോൾ ഭാവി തൊഴിൽ മേഖലകളിലേക്ക് വിദ്യാർത്ഥികളെ തയ്യാറാക്കുന്ന സ്‌കിൽ-വേസ്‌ഡ് പഠനത്തിനായി SkillX എന്ന പുതിയ പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുകയാണ്.


ഡിജിറ്റൽ മാർക്കറ്റിംഗ്, ഗ്രാഫിക് ഡിസൈൾ, ആനിമേഷൻ, ഡാറ്റ അനാലിറ്റിക്‌സ്, HR മാനേജ്‌മെന്റ് തുടങ്ങിയ തൊഴിൽ സാധ്യത കൂടുതലുള്ള കോഴ്‌സുകൾ പ്രായോഗിക പരിശീലനത്തോടെയാണ് SkillX വഴി നൽകുന്നത്. പഠനകാലത്ത് തന്നെ വിദ്യാർത്ഥികൾക്ക് ലൈവ് പ്രോജക്റ്റുകളും ഇൻഡസ്ട്രി എക്സ്‌‌പോഷറും നൽകുന്നു എന്നതാണ് പ്രത്യേകത.


ഇന്റർവൽ ലേണിംഗ് അടുത്തിടെ 15 കോടി രൂപയുടെ പുതിയ നിക്ഷേപം നേടിയതോടൊപ്പം സ്ഥാപനത്തിൻ്റെ വളർച്ചയ്ക്ക് പുതിയ ദിശയൊരുക്കിയതായി ഡയറക്ടർ സനാഫിർ ഒ പി പറഞ്ഞു

Follow us on :

More in Related News