Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Aug 2024 11:58 IST
Share News :
യുദ്ധ ഭീതിയും, യുഎസ് മാന്ദ്യത്തിലേക്കു പോകുന്നുവെന്ന സൂചനകളും ശക്തമായതോടെ രാജ്യാന്തര ഓഹരി വിപണികൾക്കൊപ്പം ഇന്ത്യൻ ഓഹരി വിപണിയും വൻ തകർച്ചയിൽ. ഒരുസമയത്ത് 2,000ലേറെ പോയിന്റ് കൂപ്പുകുത്തിയ സെൻസെക്സ് ഇപ്പോൾ 1,900 പോയിന്റ് താഴ്ന്ന് 79,091ലാണ് വ്യാപാരം ചെയ്യുന്നത്. നിഫ്റ്റി 619 പോയിന്റ് . ബാങ്ക്നിഫ്റ്റി 1420 പോയന്റും താഴേയാണ് ഓഹരി വിപണികളുടെ വീഴ്ചയും രാജ്യാന്തര സാമ്പത്തിക രംഗത്തെ അനിശ്ചിതത്വവും രൂപയെയും തളർത്തി. ഡോളറിനെതിരെ 83.86 എന്ന സർവകാല താഴ്ചയിലേക്ക് രൂപ വീണു. ഓഹരികളിൽ വിൽപന സമ്മർദ്ദം കനത്തതോടെ, ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ സംയോജിത വിപണിമൂല്യത്തിൽ നിന്ന് ഇന്നു ഒറ്റയടിക്ക് നഷ്ടമായത് 10 ലക്ഷം കോടി രൂപയാണ്.
Follow us on :
Tags:
More in Related News
Please select your location.