Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വീണ്ടും കുതിക്കുന്നു: സംസ്ഥാനത്തെ സ്വർണ്ണ വില; പുതിയ നിരക്കുകൾ‍

11 Jul 2024 10:40 IST

Enlight News Desk

Share News :

സെപ്തംബറിലും, പിന്നീട് ഡിസംബറിലും പലിശ നിരക്കുകൾ കുറയ്ക്കുമെന്നാണ് വിപണിയുടെ പ്രതീക്ഷ.

സംസ്ഥാനത്തെ സ്വർണ്ണ വിലയിൽവർധന. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 53,840 രൂപയും, ഗ്രാമിന് 6,730 രൂപയുമാണ് വില. ആഗോളതലത്തിൽ, സ്വർണ്ണം ചെറിയ നേട്ടത്തിലാണ് വ്യാഴാഴ്ച്ച രാവിലെ വ്യാപാരം നടത്തുന്നത്. കേരളത്തിലെ വെള്ളി വിലയിൽഇന്ന് ചെറിയ കുറവുണ്ടായി.

ഇന്നലെ കേരളത്തിലെ സ്വർണ്ണ വിലയിൽ മാറ്റമില്ലായിരുന്നു. ഒരു പവൻ സ്വർണ്ണത്തിന് 53,680 രൂപയും, ഗ്രാമിന് 6,710 രൂപയുമായിരുന്നു വില. ജൂലൈ 6,7 തിയ്യതികളിലാണ് ഈ മാസത്തെ ഉയർന്ന നിലയിലേക്ക് സ്വർണ്ണ വില എത്തിയത്. അന്ന് പവന് 54,120 രൂപയും, ഗ്രാമിന് 6,765 രൂപയുമായിരുന്നു വില. ഈ മാസം ഒന്നിന് സംസ്ഥാനത്തെ സ്വർണ്ണ വില പവന് 53,000 രൂപയും, ഗ്രാമിന് 6,625 രൂപയുമായിരുന്നു. ഇത് ജൂലൈയിലെ താഴ്ന്ന നിരക്കാണ്.

ആഗോള പ്രതിദിന എണ്ണ ആവശ്യകത 100 മില്യൺ ബാരൽ പിന്നിട്ടു; ക്രൂഡ് വിലയിലും വർധന


അന്താരാഷ്ട്ര തലത്തിൽ, ചെറിയ നേട്ടത്തിലാണ് സ്വർണ്ണ വ്യാപാരം നടക്കുന്നത്. ട്രോയ് ഔൺസിന് 7.13 ഡോളർ (0.30%) ഉയർന്ന് 2,379.99 ഡോളർ എന്നതാണ് നിരക്ക്.

ഇത് തുടർച്ചയായ മൂന്നാമത്തെ ദിവസമാണ് ആഗോള തലത്തിൽ സ്വർണ്ണ വില ഉയരുന്നത്. യു.എസ് ഫെഡ് മേധാവി ജെറോം പവലിന്റെ പ്രസ്താവന വിപണിയിൽ വീണ്ടും പ്രതീക്ഷ ജനിപ്പിച്ചിരിക്കുകയാണ്. വരുന്ന സെപ്തംബറിലും, പിന്നീട് ഡിസംബറിലും പലിശ നിരക്കുകൾ കുറയ്ക്കുമെന്നാണ് വിപണിയുടെ പ്രതീക്ഷ.


കേന്ദ്രബാങ്കുകൾ സ്വർണ്ണം വാങ്ങുന്നതിൽ സ്ഥിരത പുലർത്തുന്നത്, ആഗോള തലത്തിൽ നില നിൽക്കുന്ന അനിശ്ചിതാവസ്ഥകൾ, ജിയോ പൊളിറ്റിക്കൽ ടെൻഷൻ, യു.എസ് ഡോളർ ദുർബലമായി തുടരുന്നത് തുടങ്ങിയവ സ്വർണ്ണത്തിന്റെ ഡിമാൻഡ് വർധിപ്പിക്കുന്ന ഘടകങ്ങളാണ്.


നിലവിൽ, പുറത്തു വരാനിരിക്കുന്ന, യു,എസിലെ ഉപഭോക്തൃ സംബന്ധമായ പണപ്പെരുപ്പത്തിന്റെ കണക്കുകളിലാണ് ഇപ്പോൾ വിപണിയുടെ കണ്ണ്. ഇത് ഫെഡ് തീരുമാനത്തിന്റെ സൂചനയായി മാറുമെന്നതിനാൽ വരും ദിവസങ്ങളിലെ സ്വർണ്ണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകം ഈ കണക്കുകൾ തന്നമെയായിരിക്കും.

Follow us on :

More in Related News