Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Sep 2024 14:51 IST
Share News :
ചാലക്കുടി :
കുറ്റിക്കാട് ഫാർമേഴ്സ് സർവീസ് സഹകരണബാങ്കിന്റെ എഴുപത്തിഏഴാം വാർഷിക പൊതുയോഗം ബാങ്ക് പ്രസിഡണ്ട് ജോസ് പടിഞ്ഞാക്കരയുടെ അധ്യക്ഷതയിൽ ബാങ്ക് ഹെഡ് ഓഫീസ് ഹാളിൽ നടന്നു. പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ബാങ്ക് വൈസ് പ്രസിഡണ്ട് ജോസ് കൈതാരൻ സ്വാഗതം ആശംസിച്ചു. തുടർച്ചയായി ലാഭത്തിൽ പ്രവർത്തിക്കുന്ന ബാങ്കിന്റെ അറ്റാതായം വർദ്ധിച്ചുകൊണ്ടിരിക്കുന്നതും, സഹകരണ ഡിപ്പാർട്ട്മെന്റിന്റെ തൃശ്ശൂർ ജില്ലയിലെ പ്രവർത്തന മികവിനുള്ള അവാർഡ് കരസ്ഥമാക്കിയതും, ബാങ്കിന്റെ ശക്തമായ സാമ്പത്തിക അടിത്തറ ജനങ്ങളെ ബോധ്യപ്പെടുത്തുവാൻ ഉതകുന്നതാണെന്നും ഈ കാലഘട്ടത്തിൽ സഹകരണ ബാങ്കുകളുടെ പ്രസക്തി എന്താണെന്നും നാടിന്റെ നട്ടെല്ലായി പ്രവർത്തിക്കുവാൻ നമ്മുടെ ബാങ്കിന് കഴിഞ്ഞിട്ടുണ്ടെന്നും ബാങ്ക് പ്രസിഡണ്ട് ജോസ് പടിഞ്ഞാക്കര തന്റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. 2023 -24 വർഷത്തെ 16% ഡിവിഡന്റ് പൊതു യോഗത്തിൽ പ്രസിഡണ്ട് പ്രഖ്യാപിച്ചു. മികച്ച കർഷകനായി തിരഞ്ഞെടുക്കപ്പെട്ട ലോനപ്പൻ ആലുക്കായെ ആദരിക്കുകയും ചെയ്തു. പരിയാരം പഞ്ചായത്തിനെ പരിതിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കുന്നതിന് വേണ്ടി പ്രമേയത്തിലൂടെ ആവശ്യപ്പെടാനും തീരുമാനിച്ചു.മാനേജിംഗ് ഡയറക്ടർ ലിസി കെ ജി റിപ്പോർട്ട് അവതരിപ്പിക്കുകയും ഭരണസമിതി അംഗം പി പി പോളി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.യോഗത്തിൽ മുഴുവൻ ഭരണസമിതി അംഗങ്ങളും സന്നിഹിതരായിരുന്നു
Follow us on :
Tags:
More in Related News
Please select your location.