Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേവഗിരി എ.ഐ.എം.എ ഇന്റർനാഷണൽ ബിസിനസ് കോൺക്ലേവ്19,20 തീയതികളിൽ

18 Feb 2025 12:34 IST

Enlight Media

Share News :

കോഴിക്കോട് - ദേവഗിരി കോളേജിലെ ബിസിനസ് മാഷ് മെന്റ് വിഭാഗവും ഓൾ ഇന്ത്യ മലയാളി അസാസിയേഷനും സംയുക്തമായി 19, 20 തീയതികളിൽ ഇന്റർനാഷണൽ ബിസിനസ്സ് കോൺക്ലേവ് സംഘടിപ്പിക്കുന്നു. എ.ഐ.എം.എ ഇന്റർനാഷണൽ ബിസിനസ് കോൺക്ലേവ് 2 ദിവസത്തെ പരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.


ഉന്നത വിദ്യാഭ്യാസ രംഗത്തു 70 വർഷങ്ങൾ പൂർത്തിയാക്കാനൊരുങ്ങുന്ന ദേവഗിരി കോളേജും ഓൾ ഇന്ത്യ മലയാളീ അസോസിയേഷനും ആദ്യമായാണ് ഇത്തരമൊരു പ്രോഗ്രാമിനായി ഒന്നിക്കുന്നത്. മികച്ച സംരംഭകരുള്ള ശക്തമായൊരു സാമ്പത്തിക അടിത്തറയുള്ള സംസ്ഥാനമായി കേരളത്തിനെ മാറ്റിയെടുക്കുക എന്ന ലക്ഷ്യമാണ് കോൺക്ലേവ് ഉയർത്തിപ്പിടിക്കുന്നത്. 2 ദിവസങ്ങളിലായി 500ൽ അധികം വിദ്യാർത്ഥികളും വിദ്യാഭ്യാസ ബിസിനസ് മേഖലകളിലെ ക്ഷണിതാക്കളും ഇന്റർനാഷ്ണൽ സ്പീക്കേഴ്സ് ഉൾപ്പെടുന്ന അക്കാദമിക് വിദഗ്ദരും കോൺക്ലേവിൽ പങ്കെടുക്കും.


കോഴിക്കോട് മേയർ ബീന ഫിലിപ്പ് ബുധനാഴ്ച രാവിലെ ഒൻപതരയ്ക്ക് കോൺക്ലേവ് ഉത്ഘാടനം ചെയ്യും. ആദ്യ ദിനം പൂർണമായും പ്രബന്ധ അവതരണങ്ങൾക്കായി മാറ്റിവെച്ചിരിക്കുന്നു. റഷ്യയിൽ നിന്നും എത്തുന്ന ഡോ.ഡേവിഡ് ടെറിലാഡ്‌സെ മുഖ്യപ്രഭാഷണം നടത്തും. മറ്റ് ഇന്റർനാഷണൽ സ്പീക്കേഴ്സ് ഉൾപ്പെടെ പത്തിലധികം പ്രബന്ധങ്ങൾ വേദിയിൽ അവതരിപ്പിക്കപ്പെടും.


കോഴിക്കോട് എൻഐടി ഡയറക്ടർ പ്രൊഫസർ പ്രസാദ് കൃഷ്ണ രണ്ടാം ദിനം ഉത്ഘാടനം ചെയ്യും. പാനൽ ഡിസ്കഷൻസിനായി മാറ്റിവെച്ചിരിക്കുന്ന കോൺക്ലേവിന്റെ രണ്ടാം ദിനത്തിൽ കേരളത്തിലെ പ്രമുഖരായ 10 സംരംഭകർ വിദ്യാർത്ഥികളുമായി സംവദിക്കും വിദ്യാർത്ഥികൾക്കിടയിൽ സംരംഭക മനോഭാവം വളർത്തിയെടുക്കുക എന്ന വലിയ ലക്‌ഷ്യം മുൻ നിർത്തിയാണ് ചർച്ചകളെല്ലാം സംഘടിപ്പിക്കുക.


രണ്ടാം ദിനത്തിലെ സമാപന ചടങ്ങിൽ ദേവഗിരി-എ.ഐ.എം.എ ബിസിനസ് അവാർഡ്‌സ് പ്രഖ്യാപിക്കും. ഉത്തരമേഖലാ ഐജി ശ്രീ രാജാൽ മീണ ഐപിഎസ്, ശ്രീ ഗോകുലം ഗോപാലൻ എന്നിവർ അവാർഡ് നൽകുന്നതിനായി എത്തും.


Expert Speakers for Business Conclave

1. Mr. Ramees Ali: Founder & CEO, Interval Learning

2. Ms. Vidhya Ramesh: Partner, Vijaya Marketing

3. Mr. Shiju Chembra: Executive Director - BNI

4. Mr. S.P Sujith: Agripreneur

5. Mr. George Scaria: Founder & MD-H2O Care

6. Dr. Shinil Sebastian: CEO, Kerala Spices Online

7. Ms. Sindhu Augustine: MD, Toyforest Insustries

8. Ms. Radhika Sethumadhavan: Singer, Voice Trainer and Entrepreneur

9. Ms. Sandhys Radhakrishnan: Founder: Queens Business Global

Follow us on :

More in Related News