Tue Dec 12, 2023 10:56 PM 1ST

Kerala India  

Sign In

റേഷൻ വ്യാപാരികളുടെ രണ്ട് ദിവസത്തെ സമരം ഇന്നുമുതൽ; രണ്ടുദിവസം റേഷൻ കടകൾ അടച്ചിടും

08 Jul 2024 10:49 IST

Enlight News Desk

Share News :

സംസ്ഥാനത്ത് റേഷൻ മേഖലയോട് കാണിക്കുന്ന അവഗണക്കെതിരെ റേഷൻ വ്യാപാരികൾ സംയുക്തമായി പ്രഖ്യാപിച്ച രണ്ടുദിവസത്തെ സമരം ആരംഭിച്ചു. റേഷൻ കടകൾ അടച്ചിട്ടാണ് സമരം. രാവിലെ എട്ടു മുതൽ നാളെ വൈകിട്ട് 5 മണി വരെയാണ് റേഷൻ കടകൾ അടച്ചിടുക. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് മുമ്പില് റേഷൻ വ്യാപാരികൾ രാപ്പകൽ സമരം നടത്തും. 

മുഖ്യമന്ത്രിയുടെ ഓഫീസിൽ ചട്ട വിരുദ്ധ നിയമനം: വിരമിച്ച ഉദ്യോഗസ്ഥന് അതേ തസ്തികയിൽ പുനര്‍നിയമനം

റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, കിറ്റ് കമ്മീഷൻ നൽകുക, ക്ഷേമനിധി കാര്യക്ഷമമാക്കുക, കെ ടി പി ഡി എസ് അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് രണ്ടുദിവസത്തെ സമരം.

കഴിഞ്ഞദിവസം മന്ത്രിമാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സമരവുമായി മുന്നോട്ട് പോകാൻ റേഷൻ ഡീലേഴ്സ് കോ ഓർഡിനേഷൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്. 

സ്കൂൾ പി.ടി.എ ഭാരവാഹികൾ ശമ്പളം വാങ്ങി ജോലി ചെയ്യുന്നവരല്ല ; സീഡ്ഇന്ത്യ



Follow us on :

More in Related News