Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മെറാൾഡ ജ്വൽസ് റീ ലോഞ്ച് ഞായറാഴ്ച

14 Feb 2025 17:36 IST

Fardis AV

Share News :




കോഴിക്കോട് :സ്വർണ്ണാഭരണ വിപണന മേഖലയിൽ കുറഞ്ഞ വർഷം കൊണ്ട് വ്യത്യസ്ത ഡിസൈൻ ഉപഭോക്താക്കൾക്ക് നൽകി പ്രസിദ്ധിയാർജ്ജിച്ച മെറാൾഡ് ജ്വൽസ് കോഴിക്കോട് ഷോറൂം വിപുലീകരിച്ചതിൻ്റെ 

റീ ലോഞ്ച് ഞായറാഴ്ച നടത്താൻ തീരുമാനിച്ചതായി ചെയർമാൻ ആൻ്റ് മാനേജിംഗ് ഡയറക്ടർ അബ്ദുൽ ജലീൽ ഇടത്തിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

16 ന് വൈകീട്ട് 4.30 ന് മെറാൾഡ ജ്വൽസിൻ്റെ ബ്രാൻ്റ് അംബാസഡറായ മൃണാൽ ഠാക്കൂർ ഉദ്ഘാടനം ചെയ്യും.

ആസ്റ്റർ മിംസ് മാനേജിംഗ് ഡയറക്ടർ ഡോ ആസാദ് മൂപ്പൻ പങ്കെടുക്കും.

8000 സ്വകയർ ഫീറ്റ് വിസ്തൃതിയിൽ

ആസ്ഥാന ഓഫീസ് സമുച്ചയം കൂടി ഉൾപ്പെടുത്തിയ മെറാൾഡ ജ്വല്ലേർസിൽ

ഗ്രൗണ്ട് ഫോറിൽ ആഭരണ വിൽപ്പനക്കായി വിശാലമായ സൗകര്യമാണുള്ളത്.

ഡിസൈനർ ആൻ്റിക് , ഡയമണ്ട് , പോൾക്കി , ജെംസ്റ്റോൺസ് ,കിഡ്സ് കലക്ഷൻ, പ്ലാറ്റിനം  തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് ഷോറുമിൽ ഒരുക്കിയത്. 

ഉദ്ഘാടനത്തോടനുബന്ധിച്ച് ഡയമണ്ട് വാങ്ങുന്നവർക്ക് ഡയമണ്ട് വിലയിൽ 25 % വരെ ഡിസ്കൗണ്ടും സ്വർണ്ണാഭരണം വാങ്ങുമ്പോൾ പണിക്കൂലിയിൽ 30 % വരെ ഡിസ്കൗണ്ടും ഓരോ 50,000 പർച്ചേസിങ്ങിനൊപ്പം ഒരു ഗോൾഡ് കോയിൻ സൗജന്യമായും ലഭിക്കും. ഈ ഓഫറുകൾ ഫെബ്രുവരി 28 വരെയാണ് ലഭിക്കുക. എല്ലാ ഷോറുമകളിലും

കസ്റ്റമൈസ്ഡ് ഉൽപ്പന്നങ്ങളും ലഭിക്കുന്നതിനായി സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

എത്ര ചെറിയ ആഭരണങ്ങൾ വാങ്ങിയാലും സേവനം ഉറപ്പ് വരുത്തുമെന്ന് 

അബ്ദുൽ ജലീൽ ഇടത്തിൽ പറഞ്ഞു.

കോഴിക്കോടിന് പുറമെ കൊച്ചി , കണ്ണൂർ , മാഗ്ലൂർ, ദുബൈ എന്നിവിടങ്ങളിലാണ് ഷോറൂം.

വാർത്ത സമ്മേളനത്തിൽ

ചെയർമാൻ ആൻ്റ് മാനേജിംഗ് ഡയറക്ടർ അബ്ദുൽ ജലീൽ ഇടത്തിൽ,

ഇൻ്റർ നാഷണൽ എം ഡി മുഹമ്മദ് ജസീൽ ,

 എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് ഷാനിൽ, ഡയറക്ടർ എൻ ലബീബ്, സ്റ്റോർ 

ഹെഡ് സനൂബിയ, ഡയമണ്ട് ആൻ്റ് ജെം സ്റ്റോൺ ഹെഡ് തമീം അഹമ്മദ് എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News