Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Aug 2026 15:18 IST
Share News :
കൊച്ചി: മസാല ഭക്ഷണങ്ങളോടുള്ള താൽപര്യം മുൻനിർത്തി പുതിയ പരസ്യ ക്യാമ്പയിനുമായി പ്രമുഖ ശീതളപാനീയ ബ്രാൻഡായ സ്പ്രൈറ്റ്. ‘സ്‌പൈസി ലഗാ. സ്‌പ്രൈറ്റ് ഉത്ത’ എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പയിനിൽ നടി ശ്രീലീലയും അണിനിരക്കുന്നുണ്ട്. എരിവുള്ള ഭക്ഷണങ്ങൾ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്ന പുതിയ തലമുറയെ ലക്ഷ്യമിട്ടാണ് ക്യാമ്പയിൻ ഒരുക്കിയിരിക്കുന്നത്. എരിവ് കൂടുമ്പോൾ തണുത്ത സ്പ്രൈറ്റ് കുടിക്കുന്ന ശീലമാണ് ക്യാമ്പയിന്റെ പ്രമേയം.
രാജ്യത്തുടനീളമുള്ള പ്രമുഖ ഫുഡ് ഔട്ട്‌ലെറ്റുകളുമായി സഹകരിച്ചാണ് ക്യാമ്പയിൻ നടപ്പാക്കുന്നത്. ബർഗർ കിംഗ്, വൗ! മോമോ, ടബാസ്കോ തുടങ്ങിയ ബ്രാൻഡുകൾ ഉൾപ്പെടെ 200-ലേറെ ബ്രാൻഡ് പങ്കാളികൾ സ്പ്രൈറ്റുമായി കൈകോർക്കും.
മസാല ഭക്ഷണത്തിന്റെ വളർച്ച ഒരു ട്രെൻഡ് മാത്രമല്ലെന്നും പങ്കുവെക്കാനും ഓർമയിൽ സൂക്ഷിക്കാനും കഴിയുന്ന ഭക്ഷണാനുഭവങ്ങളോടുള്ള ഉപഭോക്താക്കളുടെ താൽപര്യമാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്നും കൊക്കകോള ഇന്ത്യ ആൻഡ് സൗത്ത്‌വെസ്റ്റ് ഏഷ്യയിലെ സ്പാർക്ലിംഗ് ഫ്ലേവേഴ്‌സ് കാറ്റഗറി ഹെഡ് സുമേലി ചാറ്റർജി പറഞ്ഞു.
ക്യാമ്പയിന്റെ ഭാഗമായി ഓൺ-പാക്ക് പ്രമോഷനും ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ ഭാഗ്യശാലികൾക്ക് കൊറിയയിലേക്ക് യാത്ര നേടാനുള്ള അവസരവും ലഭിക്കും.
Follow us on :
Tags:
More in Related News
Please select your location.