Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സതേണ്‍ ഡെയറി ഫുഡ് കോണ്‍ക്ലേവ് ജനുവരി 8,9,10 തിയ്യതികളില്‍ കോഴിക്കോട്ട്

24 Nov 2025 23:50 IST

Fardis AV

Share News :


കോഴിക്കോട്: സതേണ്‍ ഡെയറി ഫുഡ് കോണ്‍ക്ലേവ് (SDFC-2026) ജനുവരി 8,9,10 തിയ്യതികളില്‍ കോഴിക്കോട് നടക്കും. കാലിക്കറ്റ് ട്രേഡ് സെന്ററില്‍ (വര്‍ഗീസ് കുര്യന്‍ നഗര്‍) നടക്കുന്ന കോണ്‍ക്ലേവിന്റെ പ്രമേയം 'ആഗോള ആരോഗ്യത്തിനായി ക്ഷീര - ഭക്ഷ്യ സംവിധാനങ്ങളെ പരിവര്‍ത്തനം ചെയ്യുക' എന്നതാണ്. 

ഇന്ത്യന്‍ ഡെയറി അസോസിയേഷന്‍ (സൗത്ത് സോണ്‍, കേരള ചാപ്റ്റര്‍) മില്‍മ, കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി, ക്ഷീരവികസന വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. മില്‍മയാണ് മുഖ്യ സ്‌പോണ്‍സര്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള നയരൂപകര്‍ത്താക്കള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍, സാങ്കേതിക വിദഗ്ധര്‍, ഗവേഷകര്‍, സംരഭകര്‍ എന്നിവര്‍ പങ്കെടുക്കും, ജനുവരി 9ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, തെലുങ്കാന, ആന്ധ്ര തുടങ്ങി അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ക്ഷീര വകുപ്പ് മന്ത്രിമാര്‍ സംബന്ധിക്കും.. 1000 ഡെലിഗേറ്റ്സ്, 1200-ഓളം ക്ഷീര കര്‍ഷകര്‍ എന്നിവര്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കും. 

മില്‍മ, ഡോഡ്‌ല ഡെയറി, ഹെറിറ്റേജ് ഫുഡ്‌സ് ലിമിറ്റഡ്, ക്രീംലൈന്‍ ഡെയറി പ്രൊഡക്റ്റ്‌സ് ലിമിറ്റഡ്, മില്‍ക്കി മിസ്റ്റ് ഡെയറി ഫുഡ് ലിമിറ്റഡ്, കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ (കെ.എം.എഫ്), ആവിന്‍, സംഘം ഡെയറി തുടങ്ങി ദക്ഷിണേന്ത്യയിലെ പ്രമുഖ ഡെയറി കമ്പനികളും,ഫുഡ് മാനുഫാക്‌ചേഴ്‌സും കോണ്‍ക്ലേവില്‍ പങ്കാളികളായിരിക്കും. കോണ്‍ക്ലേവിനോടനുബന്ധിച്ച് നടക്കുന്ന എക്‌സിബിഷനില്‍ ഇവരുടെ സ്റ്റാളുകളുമുണ്ടാവും. 150 സ്്റ്റാളുകളോടെയുള്ള വിപുലമായ എക്‌സിബിഷനാണ് കോണ്‍ക്ലേവിനോടനുബന്ധിച്ച് ഒരുക്കുന്നത്. 


എസ.്ഡി.എഫ.്‌സി 2026 ന്റെ ലോഗോ പ്രകാശനം മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി, ഐ.ഡി.എ. കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ എസ്.എന്‍. രാജകുമാര്‍, മുന്‍ ഐ.ഡി.എ ചെയര്‍മാന്‍ ഡോ.പി.ഐ ഗീവര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. 


വാര്‍ത്താ സമ്മേളനത്തില്‍ കെ.എസ്. മണി (ചെയര്‍മാന്‍ മില്‍മ കെ.സി.എം.എം.എഫ്, സംഘാടക സമിതി ചെയര്‍മാന്‍ എസ്.ഡി.എഫ്.സി-2026), ഡോ. എസ്.എന്‍. രാജകുമാര്‍ (ചെയര്‍മാന്‍, ഐ.ഡി.എകേരള ചാപ്റ്റര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി എസ്.ഡി.എഫ്.സി-2026), കെ.സി. ജെയിംസ് (മാനേജിംഗ് ഡയറക്ടര്‍, മില്‍മ, സംഘാടക സമിതി സഹ-ചെയര്‍മാന്‍ എസ്.ഡി.എഫ്.സി-2026), ഡോ. പി.ഐ.ഗീവര്‍ഗീസ് (മുന്‍ ഐ.ഡി.എ ചെയര്‍മാന്‍, എസ്.ഡി.എഫ്.സി-2026 സംഘാടക സമിതി രക്ഷാധികാരി), ഐ.എസ്. അനില്‍ കുമാര്‍ ( മാനേജര്‍ പ്രൊഡക്ഷന്‍ മലബാര്‍മില്‍മ, കണ്‍വീനര്‍ ഓര്‍ഗനൈസിംഗ് കമ്മറ്റി എസ്.ഡി.എഫ്.സി 2026) എന്നിവര്‍ സംബന്ധിച്ചു.


ഫോട്ടോ ക്യാപ്ഷന്‍...... 

സതേണ്‍ ഡെയറി ഫുഡ് കോണ്‍ക്ലേവ് 2016ന്റെ ലോഗോ പ്രകാശനം മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി, ഐ.ഡി.എ. കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ എസ്.എന്‍. രാജകുമാര്‍, മുന്‍ ഐ.ഡി.എ ചെയര്‍മാന്‍ ഡോ.പി.ഐ ഗീവര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു. മലബാര്‍ മില്‍മ മാനേജിംഗ് ഡറക്ടര്‍ കെ.സി.ജെയിംസ്, മാനേജര്‍ പ്രൊഡക്ഷന്‍ ഐ.എസ്. അനില്‍ കുമാര്‍ എന്നിവര്‍ സമീപം.

Follow us on :

More in Related News