Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Aug 2024 08:40 IST
Share News :
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) എന്നിവയുമായുള്ള കര്‍ണാടക സര്‍ക്കാരിന്റെ എല്ലാ ഇടപാടുകളും നിര്‍ത്തിവെയ്ക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍ദേശം നല്‍കി. സര്‍ക്കാരിന്റെ കീഴിലുള്ള എല്ലാ വകുപ്പുകളോടും ഈ ബാങ്കുകളിലെ ഇടപാടുകള്‍ അവസാനിപ്പിക്കാനും നിക്ഷേപങ്ങള്‍ പിന്‍വലിക്കാനും ധനകാര്യ സെക്രട്ടറി ഉത്തരവ് പുറത്തിറക്കി.
പൊതുമേഖലാ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്കും സമാനമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബാങ്കുകളില്‍ നിക്ഷേപിച്ച സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്യുന്നതായി വ്യാപക ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് നിര്‍ദേശം. ബാങ്കുകള്‍ക്ക് പലതവണ മുന്നറിയിപ്പ് നല്‍കിയെങ്കിലും പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തതിനെ തുടര്‍ന്നാണ് നടപടി
Follow us on :
Tags:
More in Related News
Please select your location.