Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് കുറഞ്ഞത് 352 രൂപ

07 Aug 2024 10:54 IST

- Enlight News Desk

Share News :

സംസ്ഥാനത്ത് സ്വർണവിലയിൽ(Gold rate today) ഇന്നും ഇടിവ്. ഇന്ന് ഗ്രാമിന് 40 രൂപ കുറഞ്ഞു. 6,350 രൂപയാണ് ഇന്നത്തെ വില. 

പവന് 352 രൂപ കുറഞ്ഞ് 50,800 രൂപയിലെത്തി. ഈ മാസം ഇതാദ്യമായാണ് സ്വർണവില അരലക്ഷത്തിലേക്ക് താഴ്ന്നത്. അവസരം മുതലെടുത്ത് സ്വർണം വാങ്ങാനുള്ള തിരക്കിലാണ് ഉപഭോക്താക്കൾ. വിവാഹ സീസൺ അടുത്തിരിക്കെ വില ഇനി ഉയരുമെന്ന ആശങ്കയും ഇവർക്കുണ്ട്. 

ഇന്നത്തെ വെള്ളി വിലയിൽ നേരിയ കുറവുണ്ട്. ഗ്രാമിന് 0.50 രൂപ കുറഞ്ഞ് ₹ 87 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കിലോഗ്രാമിന് ₹ 87,000 രൂപയുമാണ്.

Follow us on :

More in Related News