Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൈ കോർത്ത് അദാനിയും അംബാനിയും, അദാനി കമ്പനിയിൽ 26% പങ്കാളിത്തം നേടി റിലയൻസ്

11 Jul 2024 14:41 IST

Enlight News Desk

Share News :


മുകേഷ് അംംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് അദാനി ​ഗ്രൂപ്പ് കമ്പനിയായ മാഹൻ എനർജെൻ എന്ന കമ്പനിയുടെ 26% ഓഹരി പങ്കാളിത്തം നേടി

രാജ്യത്തെ ഏറ്റവും വലിയ ധനികരായ രണ്ട് വ്യക്തികൾ ബിസിനസിൽ ഒന്നിക്കുമ്പോൾ ചരിത്രമാകുമോ. ഇന്ത്യയിലെ രണ്ട് അതി സമ്പന്നരായ വ്യവസായകളായ മുകേഷ് അംബാനിയും, ഗൗതം അദാനിയും കൈ കോർക്കുന്നു.ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയാണ് മുകേഷ് അംബാനി,

 ഇന്ത്യയിലെ രണ്ടാമത്തെ അതി സമ്പന്നനാണ് ഗൗതം അദാനി

മുകേഷ് അംംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് അദാനി ​ഗ്രൂപ്പിന്റെ മാഹൻ എനർജെൻ എന്ന കമ്പനിയുടെ 26% ഓഹരി പങ്കാളിത്തം നേടി

അദാനി പവറിന്റെ സബ്സിഡിയറിയായ മാഹൻ എനെർജെൻഎന്ന കമ്പനിയുടെ അഞ്ച് കോടി ഓഹരികൾ (26% ഓഹരികൾ) റിലയൻസ് ഇൻഡസ്ട്രീസ് സ്വന്തമാക്കി. 50 കോടിയിലധികം രൂപയുടെ വ്യപാരമാണിത്. എക്സ്ചേഞ്ച് ഫയലിങ്ങിലാണ് റിലയൻസ് ഈ വിവരം അറിയിച്ചത്.

മാഹൻ എനെർജെൻ എന്ന കമ്പനിയുടെ 26% ഓഹരികൾ സ്വന്തമാക്കുമെന്ന് കഴിഞ്ഞ മാർച്ചിൽ തന്നെ റിലയൻസ് പ്രഖ്യപിച്ചിരുന്നു.

 മാഹൻ എനർജി, മധ്യപ്രദേശിലെ സിംഗ്രൗളി ജില്ലയിൽ തെർമൽ പവർ പ്ലാന്റ് ഓപ്പറേറ്റ് ചെയ്യുന്ന കമ്പനിയാണ്. മുമ്പ് എസ്സാർ പവർ എന്ന കമ്പനിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഈ പ്ലാന്റിന്റെ ശേഷി 1200MW ആണ്.


ഈ പ്ലാന്റ് അദാനി പവർ 2022 മാർച്ചിൽ 4,250 കോടി രൂപയ്ക്കാണ് സ്വന്തമാക്കി. 2023 സാമ്പത്തിക വർഷത്തിൽ മാഹൻ എനർജിയുടെ വരുമാനം 2,730.68 കോടി രൂപയായിരുന്നു. 2022 ൽ കമ്പനി 1,393.59 കോടി രൂപയും, 2021ൽ 692 കോടി രൂപയുമാണ് വരുമാനമായി നേടിയത്. മാഹൻ എനർജിയുടെ ഊർജ്ജോല്പാദന ശേഷി 4,400MW എന്ന നിലയിലേക്ക് വർധിപ്പിക്കാൻ അദാനി ഗ്രൂപ്പ് 30,000 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയിരുന്നത്. ഈ പ്ലാന്റിൽ നിന്ന് 500MW വൈദ്യുതി ഉപയോഗിക്കാനുള്ള കരാറാണ് റിലയൻസ് ഇൻഡസ്ട്രീസ് നേടിയിരിക്കുന്നത്

Follow us on :

More in Related News