Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഫുട്ബോൾ ആവേശത്തിൽ ഇന്ത്യ; ആരാധകരുടെ ‘നഷ്ടപ്പെട്ട ശബ്ദങ്ങളെ’ ക്യാമ്പെയ്‌ന്റെ ഭാഗമാക്കി കൊക്ക-കോള

17 Jul 2026 13:32 IST

രെഹ്ന

Share News :

കൊച്ചി: ഫുട്ബോൾ ലോകകപ്പ് കാലത്ത് ഇന്ത്യയിലെ അസാധാരണമായ ആരാധക ആവേശം ആഘോഷമാക്കാൻ ഒരുങ്ങുകയാണ് കൊക്ക-കോള. "നഷ്ടപ്പെട്ട ശബ്ദങ്ങൾ" (ദി ലോസ്റ്റ് വോയ്‌സസ്) എന്ന പേരിൽ ആരംഭിച്ച പുതിയ പ്രചാരണത്തിലൂടെ, കളി കാണുന്നതിനിടയിൽ ആവേശത്താൽ ശബ്ദം നഷ്ടപ്പെടുന്ന ഫുട്ബോൾ ആരാധകരുടെ യഥാർത്ഥ വികാരങ്ങളെയാണ് കമ്പനി ഉയർത്തിക്കാട്ടുന്നത്.


1955 മുതൽ ഇന്ത്യ ലോകകപ്പിൽ കളിച്ചിട്ടില്ലെങ്കിലും, കേരളം, ഗോവ, അസം, പശ്ചിമ ബംഗാൾ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദശലക്ഷക്കണക്കിന് ആരാധകർ സ്വന്തം രാജ്യം കളിക്കുന്ന അതേ ആവേശത്തോടെയാണ് ആഗോള ടീമുകളെ പിന്തുണയ്ക്കുന്നത്. 

ആരാധകർ മത്സരങ്ങൾ കാണുമ്പോൾ അനുഭവിക്കുന്ന തീവ്രമായ വികാരങ്ങളെയും, ആർപ്പുവിളികൾക്കിടയിൽ ശബ്ദം നഷ്ടപ്പെടുന്ന അവസ്ഥയെയും ഈ പ്രചാരണം ആഘോഷിക്കുന്നു. അഭിനേതാക്കളെ ഉപയോഗിക്കുന്നതിന് പകരം, യഥാർത്ഥ ഫുട്ബോൾ ആരാധകരെയാണ് കൊക്ക-കോള തങ്ങളുടെ കഥപറച്ചിലിന്റെ ഭാഗമാക്കുന്നത്.


ഈ ആരാധകരുടെ യഥാർത്ഥ ശബ്ദങ്ങൾ ബ്രാൻഡിന്റെ സാമൂഹിക മാധ്യമങ്ങളിലൂടെ ലോകത്തിന് മുന്നിലെത്തിക്കാനാണ് കമ്പനിയുടെ തീരുമാനം. ആഗോളതലത്തിൽ കൊക്ക-കോള പിന്തുടരുന്ന "എല്ലാം അനുഭവിക്കുക" (ഫീൽ ഇറ്റ് ഓൾ) എന്ന പ്ലാറ്റ്‌ഫോമിന് കീഴിലാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. 



കൊക്ക-കോള ഇന്ത്യ & സൗത്ത് വെസ്റ്റ് ഏഷ്യ മാർക്കറ്റിംഗ് സീനിയർ ഡയറക്ടർ കാർത്തിക് സുബ്രഹ്മണ്യൻ പറയുന്നതനുസരിച്ച്, ഫുട്ബോൾ ആരാധകർക്ക് അതിരുകളില്ലാത്ത വികാരമാണുള്ളതെന്നും, അവരുടെ ഈ ആവേശത്തെ അംഗീകരിക്കുന്നതിലൂടെ ലോകകപ്പ് കാലത്തെ ആചാരങ്ങളെയും ഒരുമയെയും കമ്പനി ആദരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.


ഒഗിൽവി ഇന്ത്യയുടെ നേതൃത്വത്തിലാണ് ഈ പ്രചാരണം രൂപകൽപ്പന ചെയ്തിരിക്കുന്നത്

Follow us on :

More in Related News