Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jul 2026 13:42 IST
Share News :
കോഴിക്കോട് :സഹകരണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുകയും സുസ്ഥിരവും സാങ്കേതിക
വിദ്യാധിഷ്ഠിതവുമായ കാർഷിക വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനായി ഇന്ത്യൻ ഫാർമേഴ്സ് ഫെർട്ടിലൈസർ കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് ( ഇഫ്കോ), നവകേരള അഗ്രി ആൻഡ് അലൈഡ് മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ
(നാംകോസ്) സഹകരണത്തോടെ 'സഹകരണത്തിൽ നിന്ന് കൃഷിയിലേക്ക്' എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു.
ജൂലൈ 10 ന് വെള്ളിയാഴ്ച രാവിലെ 10.30 ന് കെ.പി. കേശവമേനോൻ ഹാളിൽ നടക്കുന്ന സെമിനാർ
ഇഫ്കോ ഡയറക്ടർ സുമേഷ് അച്ചുതൻ ഉദ്ഘാടനം ചെയ്യും.
നാംകോസ് ഉപദേശകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ബിനു ജി. കുറുപ്പ് അധ്യക്ഷത വഹിക്കും.
ഇഫ്കോ ഡയറക്ടർ
മനീഷ് ഗുപ്ത മുഖ്യപ്രഭാഷണം നടത്തും. ഇഫ്‌കോ ജനറൽ മാനേജർ തരുൺ ഭാർഗവ മുഖ്യാതിഥിയാകും. ഇഫ്കോ കേരള സ്റ്റേറ്റ് ഹെഡ് എ മണികണ്ഠൻ, നാംകോസ് ചെയർമാൻ കെ ബി ശ്രീരാജ് , വൈസ് ചെയർമാൻ പി പി
സുരേഷ് ,
മാനേജിങ് ഡയറക്ടർ
എൻ ഫിറോസ് , കോഴിക്കോട് പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ അബ്ദുൽ മജീദ്, നാംകോസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഷൈനി ചാർലി
എന്നിവർ പ്രസംഗിക്കും.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഹകരണ സ്ഥാപനങ്ങളുടെ പ്രതിനിധികൾ,
ഇഫ്‌കോ ഉന്നത ഉദ്യോഗസ്ഥർ, സർക്കാർ വകുപ്പുകളിലെ പ്രതിനിധികൾ, കാർഷിക വിദഗ്ധർ, മാതൃകാ കർഷകർ, സംരംഭകർ,
ബാങ്കിങ് മേഖലയിലെ പ്രതിനിധികൾ,
മറ്റ് കാർഷിക മേഖലയിലെ പങ്കാളികൾ എന്നിവർ സെമിനാറിൽ പങ്കെടുക്കും.
കൃഷിയിലെ പുതിയ സാധ്യതകൾ, സഹകരണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തൽ, കാർഷിക ഉൽപ്പാദനക്ഷമതയും വരുമാനവും വർധിപ്പിക്കുന്ന നൂതന സാങ്കേതികവിദ്യകളുടെ പ്രയോജനം എന്നിവ ചർച്ച ചെയ്യുന്നതിനുള്ള വേദിയാകും സെമിനാർ.
കാർഷിക സുസ്ഥിരത ഉറപ്പാക്കുന്നതിൽ സഹകരണ പ്രസ്ഥാനത്തിന്റെ പങ്ക്, കർഷകരുടെ വരുമാനം വർധിപ്പിക്കുന്ന മാർഗങ്ങൾ, വിപണന ബന്ധങ്ങൾ ശക്തിപ്പെടുത്തൽ, ശാസ്ത്രീയ കൃഷിരീതികളുടെ വ്യാപനം, ആധുനിക കാർഷിക സാങ്കേതികവിദ്യകളുടെ പ്രചാരം എന്നിവ സെമിനാറിൽ വിശദമായി ചർച്ച ചെയ്യും.
മൂല്യവർധിത കാർഷിക സംരംഭങ്ങൾ, ഗുണമേന്മയുള്ള കാർഷിക ഉൽപ്പന്നങ്ങളിലേക്കുള്ള ലഭ്യത, ഏകീകൃത മൂല്യശൃംഖലകൾ സൃഷ്ടിക്കുന്നതിൽ സഹകരണ മേഖലയ്ക്കുള്ള സാധ്യതകൾ എന്നിവയും ചർച്ചാ
വിഷയത്തിൽ
ഉൾപ്പെടുത്തും.
ഇഫ്കോയുടെ കാർഷിക വികസന പദ്ധതികൾ,
നൂതന വള സാങ്കേതികവിദ്യകൾ, ഡിജിറ്റൽ കാർഷിക സേവനങ്ങൾ, സംയോജിത പോഷക പരിപാലനം, സുസ്ഥിര കൃഷിരീതികൾ, സഹകരണ സ്ഥാപനങ്ങളിലൂടെ നടപ്പാക്കാനാകുന്ന സംയുക്ത പദ്ധതികൾ എന്നിവ അവതരിപ്പിക്കുന്ന പ്രത്യേക സാങ്കേതിക സെഷനും നടക്കും. മുതിർന്ന ഇഫ്കോ ഉദ്യോഗസ്ഥരുമായി പ്രതിനിധികൾക്ക് സംവദിക്കാനും അവസരമുണ്ടാകും.
കേരളത്തിലെ സഹകരണ സ്ഥാപനങ്ങളും
ഇഫ്കോയും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കാർഷിക മേഖലയിലെ നൂതന പദ്ധതികൾ, സാങ്കേതികവിദ്യ കൈമാറ്റം, ശേഷിവികസനം, സുസ്ഥിര ഗ്രാമവികസനം എന്നിവയ്ക്ക് പുതിയ ദിശാബോധം നൽകുന്നതിനും സെമിനാർ വഴിയൊരുക്കുമെന്ന് സംഘാടകർ പറഞ്ഞു.
കർഷക സൗഹൃദ സഹകരണ സംരംഭങ്ങളിൽ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കാനും ഉൽപ്പാദനക്ഷമത, ലാഭക്ഷമത, പരിസ്ഥിതി സംരക്ഷണം എന്നിവ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക് സെമിനാർ പ്രചോദനമാകും.
സംസ്ഥാനത്തെ വിവിധ സഹകരണ സംഘങ്ങൾ, കർഷക സംഘടനകൾ, കാർഷിക ഗവേഷണ-വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ, ധനകാര്യ സ്ഥാപനങ്ങൾ, അഗ്രിബിസിനസ് മേഖല എന്നിവയെ പ്രതിനിധീകരിച്ച് നൂറുകണക്കിന് പ്രതിനിധികൾ സെമിനാറിൽ പങ്കെടുക്കുമെന്നും സംഘാടകർ അറിയിച്ചു.
പത്ര സമ്മേളനത്തിൽ
നാംകോസ്
ജനറൽ മാനേജർ കെ മിഥുൻ,
ഇഫ്കോ പ്രൊജക്ട് അഡ്‌മിനിസ്ട്രേറ്റർ പി സരൂണ എന്നിവർ
പങ്കെടുത്തു.
Follow us on :
More in Related News
Please select your location.