Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Oct 2024 01:24 IST
Share News :
കോഴിക്കോട് :കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സും മദർ ഓഫ് മാർക്കറ്റിംഗ് ബാംഗ്ലൂരും സംയുക്തമായി സംഘടിപ്പിക്കുന്ന കാലിക്കറ്റ് ചേംബർ ബി ടു ബി എക്സ്പോ -24 ഒക്ടോബർ 19 നും 20 നും സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കും.
19 ന് രാവിലെ 11 ന് നടക്കുന്ന ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ ഉൽഘാടനം നിർവഹിക്കും. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും കോഴിക്കോട്ടെ ബിസിനസ്സ് സമൂഹത്തിന് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ചേംബറിനെ ശക്തിപ്പെടുത്താനുമാണ് എക്സ്പോ ലക്ഷ്യമിടുന്നത്.
എക്സ്പോയിൽ പങ്കെടുക്കുന്നവർക്ക് ബിസിനസ് വിപുലീകരിക്കാനും പുതിയ ഡീലർഷിപ്പ്, ഫ്രാഞ്ചൈസീ, ഡിസ്ട്രിബൂഷൻഷിപ്പ് എന്നിവ തുടങ്ങാനും സഹായകരമാകും . ബിസിനസ് വൈവിധ്യവത്കരിക്കാൻ ഉദ്ദേശിക്കുന്നവർക്കും സ്വന്തം ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്ന എൻ ആർ ഐകൾക്കും സംരംഭകരാകാൻ തയ്യാറുള്ള ബിസിനസ് മാനേജ്മന്റ് ബിരുദധാരികൾക്കും സഹായിക്കും. എക്സ്പോയിൽ 100 ഓളം കമ്പനികൾ അവരുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കും.
കാർഷിക ഉൽപ്പന്നങ്ങൾ,യന്ത്രങ്ങൾ, അപ്പാരൽ ഓട്ടോമൊബൈൽസ്, സൗന്ദര്യം, നിർമ്മാണം, പാലുൽപ്പന്നങ്ങൾ, വിദ്യാഭ്യാസം, ഇലക്ട്രിക് വാഹനങ്ങൾ, എഫ് എം സി ജി സാമ്പത്തിക സേവനങ്ങൾ, ജെംസ് ആൻ്റ് ആഭരണങ്ങൾ, ഹോസ്പിറ്റാലിറ്റി, ആരോഗ്യം, ഐടി, ഹാർഡ്വെയറും ഇൻഫ്രാസ്ട്രക്ചറും, അന്താരാഷ്ട്ര ബ്രാൻഡുകൾ, ഐടി സോഫ്റ്റ്വെയർ ഉൽപ്പന്നങ്ങൾ, ലോജിസ്റ്റിക്സ് ആൻ് കൊറിയർ സേവനങ്ങൾ, ലോഹങ്ങൾ നിർമ്മാണം, പെട്രോകെമിക്കൽ, റിയൽ എസ്റ്റേറ്റ് സ്റ്റാർട്ടപ്പുകൾ, സ്പോർട്സ്, ലെഷർ, ടെലികോം ഉൽപ്പന്നങ്ങൾ, ടൂറിസം, ആരോഗ്യം തുടങ്ങിയ മേഖലകളിലുള്ള സംരംഭകരാണ് എക്സ്പോയിൽ പങ്കെടുക്കുന്നതെന്ന് ചേംബർ പ്രസിഡന്റ് വിനീഷ് വിദ്യാധരനും എക്സ്പോ ചെയർമാൻ ഡോ . ആജിൽ അബ്ദുള്ളയും അറിയിച്ചു.
പ്രവേശന പാസ് കൗണ്ടറിൽ നിന്ന് സൗജന്യമായി ലഭിക്കും. രണ്ട് ദിവസങ്ങളിലായി
രാവിലെ 11 മുതൽ രാത്രി 8 ' വരെയാണ് പ്രവേശനം .
Follow us on :
Tags:
More in Related News
Please select your location.