Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Oct 2025 07:30 IST
Share News :
കോഴിക്കോട്:
നമ്മുടെ ഭവനസങ്കല്‍പ്പങ്ങള്‍ മനോഹരമായി ഗാനങ്ങളിലാക്കിയവരാണ്
വയലാറും പി. ഭാസ്‌ക്കരനും ബിച്ചു തിരുമലയും രമേശന്‍ നായരുമെല്ലാമെന്ന് കവിയും ഗാനരചയിതാവുമായ വയലാര്‍ ശരത്ചന്ദ്ര വര്‍മ. ആഗോള പരിസ്ഥിതി, ജല, പാര്‍പ്പിടദിനാഘോഷങ്ങളുടെ ഭാഗമായി അസറ്റ് ഹോംസ് സംഘടിപ്പിച്ചു വരുന്ന ബിയോണ്ട് സ്‌ക്വയര്‍ ഫീറ്റ് പ്രഭാഷണ പരമ്പരയിലെ 32-ാമത് പതിപ്പില്‍ മലയാള സിനിമാഗാനങ്ങളിലെ ഭവനസങ്കല്‍പ്പം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ജനക്കല്ലുകള്‍ മിനുക്കിയുടക്കി ഇപ്പോഴും പ്രപഞ്ച മന്ദിരത്തിന്റെ നിര്‍മാണം തുടര്‍ന്നു കൊണ്ടിരിക്കുന്ന അഖിലാണ്ഡലശില്‍പ്പിയിലും വീടു പണിയുന്ന ഒരാളെ നമുക്ക് കാണാനാകുമെന്ന് വയലാര്‍ കാണിച്ചു തന്നു. നാരായണക്കിളിക്കൂടുപോലുള്ള നാലുകാലോലപ്പുരയെപ്പറ്റി വയലാറും ചന്ദനം മണക്കുന്ന പൂന്തോട്ടമുളള വീടിനെപ്പറ്റി രമേശന്‍ നായരും എഴുതി. ഹൃദയത്തെപ്പോലെ തന്നെ വീടും ദേവാലയമാകുന്നുവെന്നാണ് ബിച്ചു തിരുമലയുടെ ആ പ്രസിദ്ധ ഗാനം കേള്‍ക്കുമ്പോള്‍ തോന്നുക, ഒരാള്‍ ഏറ്റവുമധികം സ്വാതന്ത്ര്യമനുഭവിക്കുന്നത് അയാളുടെ വീട്ടിലാണ്. അതാണ് വീടു തരുന്ന ഏറ്റവും വലിയ സൗഭാഗ്യം. വീട് അങ്ങനെയാണ് ഏറ്റവും വലിയ ദേവാലയമാകുന്നത്. ഭാര്യയായും അമ്മയായും സ്ത്രീയ്ക്കു മാത്രം പൂര്‍ണമാക്കാന്‍ സാധിക്കുന്നതാണ് നമ്മുടെ ഭവനസങ്കല്‍പ്പമെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാനപരമായി കാട്ടാളനായ മനുഷ്യനെ നാട്ടാളനാക്കുന്നതാണ് വീടെന്ന് സ്വാഗതപ്രസംഗത്തില്‍ അസറ്റ് ഹോംസ് സ്ഥാപകനും എംഡിയുമായ സുനില്‍ കുമാര്‍ വി. പറഞ്ഞു. ആഗോള പാര്‍പ്പിട ദിനാഘോഷത്തിന്റെ ഭാഗമായി ആര്‍ക്കിടെക്ചര്‍, സിവില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി ഗുണനിലവാരമുള്ള സമുച്ചയങ്ങളുടെ നിര്‍മാണം എന്ന വിഷയത്തില്‍ ശില്‍പ്പശാലയും ഡെമോണ്‍സ്‌ട്രേഷനും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.
Follow us on :
Tags:
More in Related News
Please select your location.