Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജനഹൃദയം തൊട്ട് വ്യത്യസ്തമായ ഉദ്ഘാടനം; ZODIYAയുടെ അഞ്ച് ഷോറൂമുകൾക്ക് തുടക്കം

20 Aug 2026 18:50 IST

NewsDelivery

Share News :

കേരളത്തിലെ ഫർണിച്ചർ രംഗത്ത് പുതിയ അധ്യായത്തിന് തുടക്കം കുറിച്ച് ആരംഭിച്ച ZODIYAയുടെ അഞ്ച് ഷോറൂമുകളിൽ ഒന്നായ കോഴിക്കോട് ഹൈലൈറ്റ് മാളിലെ ഷോറൂമിന്റെ ഉദ്ഘാടനം പ്രദേശത്തെ ഓട്ടോ ഡ്രൈവർമാർ നിർവഹിക്കുന്നു. മാനേജിംഗ് ഡയറക്ടർ നസീർ കെ.പി., ചെയർമാൻ ഹാരിസ് കെ.പി., ഡയറക്ടർ, ഫൗണ്ടർ ആൻഡ് സി.ഇ.ഒ. സഹീർ ബ്രോനെറ്റ്, ഡയറക്ടർമാരായ ഫിറോസ് ലാൽ, ബാസിൽ, അബ്ദുൽ വാഫി, ജാസിം അദ്നാൻ എന്നിവർ സമീപം.

അഞ്ച് ഷോറൂമുകൾ തുറന്നത് ഓട്ടോ ഡ്രൈവർമാർ

കോഴിക്കോട്: 91 വർഷത്തെ പൈതൃകമുള്ള ZODIYA കേരളത്തിലെ ഫർണിച്ചർ രംഗത്ത് പുതിയ അധ്യായത്തിന് തുടക്കം കുറിച്ച് അഞ്ച് ഷോറൂമുകൾ ഒരേസമയം പ്രവർത്തനം ആരംഭിച്ചു. കോഴിക്കോട് ഹൈലൈറ്റ് മാൾ, കണ്ണൂർ, മുക്കം, ഉള്ളേരി, ഒളവണ്ണ എന്നിവിടങ്ങളിലാണ് പുതിയ ഷോറൂമുകൾ ആരംഭിച്ചത്.

പതിവ് ഉദ്ഘാടനരീതികളിൽ നിന്ന് വ്യത്യസ്തമായി, അഞ്ച് ഷോറൂമുകളുടെയും ഉദ്ഘാടനം അതത് പ്രദേശങ്ങളിലെ പ്രാദേശിക ഓട്ടോ ഡ്രൈവർമാരാണ് നിർവഹിച്ചത്. സാധാരണക്കാരുടെ ദൈനംദിന ജീവിതവുമായി ഏറെ അടുത്തുനിൽക്കുന്നവരെ ഉദ്ഘാടകരായി തിരഞ്ഞെടുത്തത് ജനങ്ങളോടുള്ള ZODIYAയുടെ പ്രതിബദ്ധത ഉയർത്തിക്കാട്ടുന്നതായി.

വർഷങ്ങളായി ഓരോ നാട്ടിലെയും ജനങ്ങളുടെ യാത്രകളിലും ദൈനംദിന ജീവിതത്തിലും സജീവ സാന്നിധ്യമായ ഓട്ടോ ഡ്രൈവർമാരെ ആദരിച്ചുകൊണ്ടുള്ള ഉദ്ഘാടനരീതി ജനശ്രദ്ധ നേടി. താരങ്ങളെയോ പ്രമുഖ വ്യക്തികളെയോ ഉദ്ഘാടകരാക്കുന്നതിന് പകരം സാധാരണക്കാരിൽ ഒരാളെ തന്നെ ഉദ്ഘാടകനാക്കിയതാണ് ശ്രദ്ധേയമായത്.

ഇടനിലക്കാരില്ലാതെ ഫാക്ടറിയിൽ നിന്ന് നേരിട്ട് ഫർണിച്ചർ എത്തിക്കുന്നതിലൂടെ മികച്ച ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ZODIYAയുടെ ലക്ഷ്യം. ഫർണിച്ചറുകൾക്ക് പുറമേ വീടുകളിൽ ആവശ്യമായ യൂട്ടിലിറ്റി, ഡെക്കോർ ഉൽപ്പന്നങ്ങളുടെ വിപുലമായ ശേഖരവും ഷോറൂമുകളിൽ ലഭ്യമാണ്.

₹49 മുതൽ ആരംഭിക്കുന്ന ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണി വിവിധ വിഭാഗം ഉപഭോക്താക്കൾക്ക് അവരുടെ ബജറ്റിനനുസരിച്ച് തിരഞ്ഞെടുക്കാൻ കഴിയുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഓരോ വീടിന്റെയും ആവശ്യങ്ങളും ലഭ്യമായ സ്ഥലവും വ്യത്യസ്തമാണെന്ന തിരിച്ചറിവിൽ, ഉപഭോക്താക്കളുടെ ആവശ്യാനുസരണമുള്ള തിരഞ്ഞെടുപ്പിനും ആവശ്യമായിടത്ത് കസ്റ്റമൈസേഷനും സൗകര്യമൊരുക്കിയിട്ടുണ്ട്.

ഷോറൂം സന്ദർശിക്കുന്നതിനൊപ്പം ZODIYAയുടെ വെബ്സൈറ്റ് വഴിയും ഉപഭോക്താക്കൾക്ക് വീട്ടിലിരുന്ന് ഉൽപ്പന്നങ്ങൾ പരിചയപ്പെടാനും തിരഞ്ഞെടുക്കാനും വാങ്ങാനും സാധിക്കും.

ഗ്രാൻഡ് ഓപ്പണിംഗിനോടനുബന്ധിച്ച് മെഗാ ലക്കി ഡ്രോ മത്സരവും ZODIYA അവതരിപ്പിച്ചിട്ടുണ്ട്. അഞ്ച് ആക്ടിവ സ്കൂട്ടറുകൾ, 50 ബെഡ്റൂം സെറ്റുകൾ, ₹1,000 വീതമുള്ള 500 ഗിഫ്റ്റ് വൗച്ചറുകൾ എന്നിവയാണ് മെഗാ സമ്മാനങ്ങൾ.

ഓണക്കാലത്തോടനുബന്ധിച്ച് 3,000 ഓട്ടോതൊഴിലാളികളുടെ വീടുകളിലേക്ക് ₹1,000 വിലമതിക്കുന്ന സന്തോഷ കിറ്റുകളും ZODIYA എത്തിക്കുന്നുണ്ട്.

ZODIYA Opens 5 Furniture Showrooms in Kerala | Auto Drivers Inaugurate

Follow us on :

More in Related News