Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ; വില 2.30 ലക്ഷം മുതൽ

29 Aug 2026 09:50 IST

രെഹ്ന

Share News :

കൊച്ചി: യമഹ മോട്ടോർ ഇന്ത്യ പുതിയ വൈസെഡ്എഫ്-ആർ2 മോട്ടോർസൈക്കിൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ആഗോളതലത്തിൽ ആദ്യമായി അവതരിപ്പിക്കുന്ന വൈസെഡ്എഫ്-ആർ2 ന്റെ ആദ്യ വിപണിയാണ് ഇന്ത്യ. 2,30,500 രൂപയാണ് (എക്സ്-ഷോറൂം) അടിസ്ഥാന മോഡലിന്റെ വില. മൂന്ന് വേരിയന്റുകളിലും അഞ്ച് നിറങ്ങളിലുമായി എത്തുന്ന ബൈക്ക് സെപ്റ്റംബർ മധ്യത്തോടെ രാജ്യത്തെ യമഹ ബ്ലൂ സ്ക്വയർ ഡീലർഷിപ്പുകളിൽ ലഭ്യമാകും.


യമഹയുടെ 200 സിസി വിഭാഗത്തിലെ ആദ്യ മോഡലാണ് വൈസെഡ്എഫ്-ആർ2. പുതിയ 204 സിസി ലിക്വിഡ് കൂൾഡ് സിംഗിൾ സിലിണ്ടർ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 26.5 പി എസ് പവറും 19.1 എൻ എം ടോർക്കും നൽകുന്ന എൻജിനാണ് വാഹനത്തിലുള്ളത്. 149 കിലോഗ്രാം കെർബ് വെയ്റ്റുള്ള വൈസെഡ്എഫ്-ആർ2 വിഭാഗത്തിലെ ഏറ്റവും ഭാരം കുറഞ്ഞ മോഡലാണെന്നും യമഹ അവകാശപ്പെടുന്നു.


ബൈ-ഡയറക്ഷണൽ ക്വിക്ക് ഷിഫ്റ്റർ, ട്രാക്ഷൻ കൺട്രോൾ, അസിസ്റ്റ് ആൻഡ് സ്ലിപ്പർ ക്ലച്ച്, ഡ്യുവൽ ചാനൽ എ ബി എസ് , 37 എംഎം യു എസ് ഡി ഫ്രണ്ട് ഫോർക്കുകൾ എന്നിവയാണ് പ്രധാന സവിശേഷതകൾ. യമഹ റൈഡ് കണ്ട്രോൾ വഴി സ്ട്രീറ്റ്, സ്‌പോർട്, റെയ്ന, എന്നീ മൂന്ന് റൈഡിംഗ് മോഡുകളും ലഭ്യമാണ്. 5 ഇഞ്ച് ഫുൾ-കളർ റ്റി എഫ് റ്റി ഡിസ്പ്ലേയും വാഹനത്തിലുണ്ട്.


 ക്വിക്ക് ഷിഫ്റ്റർ പതിപ്പിന് 2,39,500 രൂപയും റേഞ്ച്-ടോപ്പിംഗ് വൈസെഡ്എഫ്-ആർ2 എം -ന് 2,53,000 രൂപയുമാണ് വില. വൈസെഡ്എഫ്-ആർ2 എം-ൽ അഡ്ജസ്റ്റബിൾ സസ്പെൻഷൻ സംവിധാനങ്ങളും മറ്റ് പ്രീമിയം ഘടകങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.


“വൈസെഡ്എഫ്-ആർ2 ന്റെ അവതരണം യമഹയുടെ ദീർഘകാല വളർച്ചാ തന്ത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ്. ആർ സീരീസിന്റെ പാരമ്പര്യവും ഭാരം കുറഞ്ഞ പെർഫോമൻസും മികച്ച ഇന്ധനക്ഷമതയും സംയോജിപ്പിക്കുന്ന മോട്ടോർസൈക്കിളാണിത്,” എന്ന് യമഹ മോട്ടോർ ഇന്ത്യ ഗ്രൂപ്പ് ചെയർമാൻ ഹജിമെ അയോട്ട പറഞ്ഞു.

Follow us on :

More in Related News