Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്ത നടപടി: കൂട്ട അവധിയെടുത്ത ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ എക്സ്പ്രസ്,

09 May 2024 13:02 IST

Enlight News Desk

Share News :

പണിമുടക്കിന്റെ ഭാ​ഗമായി കൂട്ട അവധി എടുത്ത എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരെ പിരിച്ചു വിട്ടു.

ഫ്ളൈറ്റ് ഓപ്പറേഷൻ തടസ്സപ്പെടുത്തിയതും നിയമന വ്യവസ്ഥകൾ ലംഘിച്ചതും കണക്കിലെടുത്താണ് പിരിച്ചുവിടൽ നോട്ടീസ്ന ൽകിയിരിക്കുന്നത്. 100-ലധികം ക്രൂ അംഗങ്ങൾ പെട്ടെന്ന് മെഡിക്കൽ ലീവിൽ പോയതിനാൽ, കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എയർലൈന് 90 വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നിരുന്നു. എയർ ഇന്ത്യ എക്‌സ്പ്രസിലെ മുതിർന്ന ക്യാബിൻ ക്രൂ അംഗങ്ങൾ അടക്കം തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ പണിമുടക്കിൻ്റെ ഭാഗമായിരുന്നു ഈ കൂട്ട അവധി.

കഴിഞ്ഞ ചൊവ്വാഴ്ച, എയർലൈനിൻ്റെ പല വിമാനങ്ങളും പറന്നുയരുന്നതിന്റെ തൊട്ട് മുൻപായി റദ്ദാക്കിയിരുന്നു.

അവസാന നിമിഷം ക്യാബിൻ ക്രൂ അംഗങ്ങൾ രോഗിയാണെന്ന് റിപ്പോർട്ട് ചെയ്യുകയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തതായിരുന്നു കാരണം. "ഇന്നലെ 100-ലേറെ പേർ  ഷെഡ്യൂൾ ചെയ്ത ഫ്ലൈറ്റ് ഡ്യൂട്ടിക്ക് മുമ്പായി അസുഖം റിപ്പോർട്ട് ചെയ്തു ലീവെടുത്തതോടെ നൂറ് കണക്കിന് യാത്രക്കാർ വിമാനതാവളങ്ങളിൽ കുടുങ്ങിയിരുന്നു. പണി മുടക്കിനെതിരെ ട്രാവൽ ഏജൻസികൾ പ്രതിഷേധിക്കുകയും, എയർഇന്ത്യ എക്സപ്രസ്സ് ടിക്കറ്റുകൾ ബഹിഷ്ക്കരിക്കുമെന്ന് പറയുകയും ചെയ്തിരുന്നു  

Follow us on :

More in Related News