Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേ..വന്നു. റിയൽമി ജിടി 7 പ്രോ ഇന്ത്യയിലെ ആദ്യത്തെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പവർ ഫോൺ: വില അറിയേണ്ടേ?

27 Nov 2024 20:22 IST

Enlight News Desk

Share News :

കൊച്ചി: രാജ്യത്ത് ഒരു മുൻനിര ഫോണിൽ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ് അവതരിപ്പിക്കുന്ന ആദ്യത്തെ ബ്രാൻഡായി റിയൽമി മാറി. 

ഇന്ത്യയിലെ ആദ്യത്തെ സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ഫ്‌ളാഗ്ഷിപ്പ് ചിപ്‌സെറ്റുമായി റിയല്‍മി ജിടി 7 പ്രോ എത്തി. ബോണ്‍ ടു എക്‌സൈറ്റഡ് എന്ന മുദ്രാവാക്യവുമായാണ് റിയല്‍മിയുടെ ജിടി ജനറേഷനുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. 


ഫോട്ടോഗ്രഫി പ്രേമികള്‍ക്ക് റിയല്‍മി ജിടി 7 പ്രൊ സോണി ഐഎംഎക്‌സ്882 പെരിസ്‌കോപ്പ് ക്യാമറയാണ് അവതരിപ്പിക്കുന്നത്.


അതോടൊപ്പം എഐ അണ്ടര്‍വാട്ടര്‍ ഫോട്ടോഗ്രഫി മോഡും അവതരിപ്പിക്കുന്നു. 

സാംസങ് ഡിസ്‌പ്ലേയോടൊപ്പം റിയല്‍ വേളള്‍ഡ് ഇകോ ഡിസ്‌പ്ലേയും അവതരിപ്പിക്കുന്നു. മികച്ച ദൃശ്യാനുഭവങ്ങള്‍ക്ക് ഡോള്‍ബി വിഷന്‍ ഉള്‍പ്പെടെയുള്ള ഫീച്ചറുകളും കാഴ്ചയുടെ വിശദാംശങ്ങളും ജിടി 7 പ്രോ പ്രകടമാക്കുന്നു. 

എഐ സ്‌കെച്ച് ടു ഇമേജ് ഫീച്ചര്‍ ഉപയോഗിച്ച് ലളിതമായ സ്‌കെച്ചുകളെ വിശദമായ ചിത്രങ്ങളാക്കി മാറ്റുന്ന നെക്‌സ്റ്റ് 7 പ്രോയും ജിടി 7 പ്രോ അവതരിപ്പിക്കുന്നു. കൂടാതെ എഐ മോഷന്‍ ഡെബ്ലര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഫോട്ടോഗ്രഫി അനുഭവം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ചലിക്കുന്നതോ നിശ്ചലമോ ആയ ഷോട്ടുകളിലെ മങ്ങല്‍ കുറക്കുന്നതിന് ഇന്റലിജന്റ് അല്‍ഗോരിതവും ഉപയോഗപ്പെടുത്തുന്നു. 

ഫ്‌ളാഷ് സ്‌നാപ് മോഡ്, എഐ സൂം അള്‍ട്രാ ക്ലാരിറ്റി എന്നിവയുള്ള എഐ അള്‍ട്രാ ക്ലിയര്‍ സ്‌നാപ് ക്യാമറയാണ് ഉപയോഗിക്കുന്നത്. 


വെള്ളത്തിനടിയിലും റിയൽമി


വെള്ളത്തിനടിയിൽ റിയൽമി ജിടി 7 പ്രോ ഫിംഗർപ്രിൻ്റ് അൺലോക്ക് ചെയ്യുന്നതിനും തുടർന്ന് ക്യാമറ ആപ്പ് നേരിട്ട് തുറക്കുന്നതിനും കഴിയും.

ചലിക്കുന്ന നിമിഷങ്ങൾ സെക്കൻ്റ് വേഗതയുടെ 1/1,000-ൽ പകർത്താൻ റിയൽമി ജിടി 7 പ്രോയിൽ ഒരു എഐ ഡിമോഷൻ അൽഗോരിതം ഉണ്ടാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ജലം കൊണ്ട് തകരാർ സംഭവിക്കാതിരിക്കാൻ ഓട്ടോമാറ്റിക്കായി ജലം പുറന്തള്ളുന്ന ഫീച്ചർ ഇതിലുണ്ട്. IP68+IP69 റേറ്റിങ് സഹിതമാണ് ജിടി 7 പ്രോ എത്തിയിരിക്കുന്നത്.


ബാറ്ററി


മികച്ച 5800എംഎഎച്ച് ബാറ്ററി, 120 വാട്‌സ് സൂപര്‍വൂക് ചാര്‍ജിംഗ് കോമ്പിനേഷന്‍ ദീര്‍ഘകാല ബാറ്ററി ലൈഫ് എന്നിവയും വാഗ്ദാനം ചെയ്യുന്നു. 

മാര്‍സ് ഓറഞ്ച്, ഗാലക്‌സി ഗ്രേ നിറങ്ങളിലും 12ജിബി+256 ജിബി, 16ജിബി+ 512 ജിബി സ്‌റ്റോറേജ് വേരിയന്റുകളുമാണ് ജിടി 7 പ്രോയ്ക്കുള്ളത്. 56999, 62999 എന്നിങ്ങനെയാണ് റിയല്‍മി ജിടി 7 പ്രോയുടെ വില.

റിയൽമി ജിടി 7 പ്രോയുടെ ഫീച്ചറുകൾ 


6.78 ഇഞ്ച് സാംസങ്

Eco² OLED പ്ലസ് മൈക്രോ-കർവ്ഡ് ഡിസ്പ്ലേയുമായാണ് ഈ ഫോൺ എത്തുന്നത്. 2780×1264 പിക്‌സൽ, 120Hz റിഫ്രഷ് റേറ്റ്, ഹൈ കളർ 6000Hz ഹാർഡ്‌വെയർ-ലെവൽ ഡിസി ഡിമ്മിംഗ്, 6500 nits വരെ പീക്ക് ​ബ്രൈറ്റ്നസ്, 2600Hz ഇൻസ്റ്റന്റ് ടച്ച് സാംപ്ലിംഗ് റേറ്റ്, ഡോൾബി വിഷൻ, HDR 10+, 120% DCI-P3 എംഎംഎച്ച് എന്നിവ ഇതിലുണ്ട്.

4.32GHz ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് 3nm ചിപ്സെറ്റിനൊപ്പം 1100MHz അഡ്രിനോ 830 GPU, 12GB / 16GB LPDDR5X റാം, 256GB / 512GB (UFS 4.0) സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 6.0 ൽ ആണ് ജിടി 7 പ്രോയുടെ പ്രവർത്തനം.

ശക്തമായ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും റിയൽമി ജിടി 7 പ്രോയിൽ ഉണ്ട്. OIS, f/1.8 അപ്പേർച്ചർ 1/1.56 ഇഞ്ച് Sony IMX906 സെൻസർ എന്നിവയുള്ള 50MP മെയിൻ ക്യാമറ, f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ-വൈഡ് ക്യാമറ, 50MP 1/1.95″ IMX882 സെൻസർ, 3x പെരിസ്‌കോപ്പ്/ടെലിഫോട്ടോ6 ക്യാമറ. 120x ഹൈബ്രിഡ് സൂം എന്നിവ ഇതിൽ അ‌ടങ്ങുന്നു.

വില.


റിയൽമി ജിടി 7 പ്രോയുടെ പ്രീ ബുക്കിങ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. ആമസോൺ, റിയൽമിയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്​സൈറ്റ് എന്നിവ വഴി നവംബർ 29 മുതൽ ഇത് വിൽപ്പനയ്ക്കെത്തും. ലോഞ്ച് ഓഫറിന്റെ ഭാഗമായി തുടക്കത്തിൽ 3,000 രൂപ ബാങ്ക് ഡിസ്കൗണ്ടും 12 മാസം വരെ കോസ്റ്റ് ഇഎംഐ സൗകര്യവും ലഭ്യമാണ്.

56999, 62999 എന്നിങ്ങനെയാണ് റിയല്‍മി ജിടി 7 പ്രോയുടെ വില.

Follow us on :

More in Related News