Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Oct 2025 12:05 IST
Share News :
കോഴിക്കോട്: ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗ് ഗ്രാന്‍ഡ് ഫിനാലെയ്ക്ക് കോഴിക്കോട് വേദിയാകുന്നു. ഡിസംബര്‍ 20, 21 തീയതികളില്‍ കോര്‍പ്പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പരിപാടിയുടെ ബ്രാന്‍ഡ് അംബാസഡര്‍ സല്‍മാന്‍ ഖാന്‍ ഉള്‍പ്പെടെ പങ്കെടുക്കും. വേദി പ്രഖ്യാപനം കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് നിര്‍വഹിച്ചു. ഒരു അന്താരാഷ്ട്ര ശ്രദ്ധയുള്ള മത്സരത്തിന് കോഴിക്കോട് വേദിയാകുന്നതില്‍ സന്തോഷമുണ്ടെന്ന് അവര്‍ പറഞ്ഞു. ഐ.എസ്.ആര്‍.എല്‍ സഹസ്ഥാപകന്‍ ഇഷാന്‍ ലോഖണ്ഡെ, മുര്‍ഷിദ് ബഷീര്‍ ബാന്‍ഡിഡോസ്, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി ഷാജേഷ് കുമാര്‍ കെ., കേരള സ്പോര്‍ട്സ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ആഷിഖ് കൈനിക്കര, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി..നിഖില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ബാന്‍ഡിഡോസ് മോട്ടോര്‍ സ്‌പോര്‍ട്‌സുമായി ചേര്‍ന്നാണ് ഐഎസ്ആര്‍എല്‍ ലോകത്തിലെ ആദ്യത്തെ ഫ്രാഞ്ചൈസി അധിഷ്ഠിത സൂപ്പര്‍ക്രോസ് റേസിംഗ് ലീഗാണ് ഇന്ത്യന്‍ സൂപ്പര്‍ക്രോസ്. കഴിഞ്ഞ ദശകത്തില്‍ ഗ്രാസ്‌റൂട്ട് ഡേര്‍ട്ട് റേസുകള്‍, പ്രാദേശിക പരിശീലന പരിപാടികള്‍ അടക്കം തൃശൂര്‍, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ ദേശീയ തലത്തിലുള്ള മത്സരങ്ങള്‍ ബാന്‍ഡിഡോസ് മോട്ടോര്‍സ്പോര്‍ട്സ് സംഘടിപ്പിച്ചിട്ടുണ്ട്. മത്സരത്തോടെ കോഴിക്കോട് കോര്‍പ്പറേഷന്‍ ഇ.എം.എസ് സ്റ്റേഡിയം ലോകോത്തര മോട്ടോര്‍സ്‌പോര്‍ട്ട് വേദിയായി മാറും. കേരളത്തിന്റെ സൂപ്പര്‍ക്രോസ് അന്തരീക്ഷത്തെ ഇത് പ്രൊഫഷണല്‍ ലോകോത്തര റേസിംഗ് നിലവാരത്തിലേക്ക് ഉയര്‍ത്തും.
അന്താരാഷ്ട്ര തലത്തില്‍ റൈഡര്‍മാര്‍ക്ക് പരിചയം നല്‍കുന്നതിനോടൊപ്പം ലോകത്തിലെ ഏറ്റവും മികച്ച അനുഭവം ആരാധകര്‍ക്ക് നല്‍കുന്നതിനാണ് ഐ.എസ്.ആര്‍.എല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് സഹസ്ഥാപകന്‍ ഇഷാന്‍ ലോഖണ്ഡെ പറഞ്ഞു.
സീസണ്‍ 2 കലണ്ടര്‍
പൂനെ - ഒക്ടോബര്‍ 25, 26, 2025 - ശ്രീ ശിവ് ഛത്രപതി സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, ബാലെവാഡി
ഹൈദരാബാദ് - ഡിസംബര്‍ 06, 07, 2025 - ഗച്ചിബൗളി സ്റ്റേഡിയം
കോഴിക്കോട് - ഗ്രാന്‍ഡ് ഫിനാലെ - ഡിസംബര്‍ 20, 21, 2025 - ഇ.എം.എസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയം
ISRL സീസണ്‍- 2 വിന്റെ ടിക്കറ്റുകള്‍ ഇപ്പോള്‍ BookMyShow-യില്‍ ലഭ്യമാണ്.
ആരാധകര്‍ക്ക് FlirtWithDirt എന്ന സോഷ്യല്‍ മീഡിയ വഴി ആവേശത്തില്‍ പങ്കുചേരാനും വളര്‍ന്നുവരുന്ന സൂപ്പര്‍ക്രോസ് കമ്മ്യൂണിറ്റിയുടെ ഭാഗമാകാനും കഴിയും.
ഫോട്ടോ അടിക്കുറിപ്പ്: ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിംഗ് ലീഗിന്റെ വേദി പ്രഖ്യാപനം മേയര്‍ ഡോ. ബീന ഫിലിപ്പ് നിര്‍വഹിക്കുന്നു. മുര്‍ഷിദ് ബഷീര്‍, ഇഷാന്‍ ലോഖണ്ഡെ, നിഖില്‍ പി. തുടങ്ങിയവര്‍ സമീപം
Follow us on :
More in Related News
Please select your location.