Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Aug 2025 08:32 IST
Share News :
കോഴിക്കോട് : മുപ്പത് സെക്കൻഡിൽ ശസ്ത്രക്രിയ പൂർത്തിയാക്കി എന്നെന്നേക്കുമായി കണ്ണട ഒഴിവാക്കാനാകുന്ന നൂതന ലാസിക് ശസ്ത്രക്രിയ സംവിധാനത്തിന് ഐ ഫൗണ്ടേഷൻ കണ്ണാശുപത്രിയിൽ തുടക്കമായി. നേത്രസംരക്ഷണ രംഗത്തെ ലോകപ്രശസ്ത കമ്പനിയായ സീസ് (ZEISS) വികസിപ്പിച്ച റിലെക്സ് സ്മൈൽ (ReLEx SMILE ) സാങ്കേതിക വിദ്യയിലൂടെയാണ് വേദനാരഹിതമായ ശസ്ത്രക്രിയ നടത്തുന്നത്. മാനേജിങ് ഡയറക്ടർ ഡോ. ശ്രേയസ് രാമമൂർത്തി പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
വിവിധ മത്സരപരീക്ഷകളിൽ പങ്കെടുക്കാനാകാതെ പോകുന്നവർക്കും സൗന്ദര്യസംരക്ഷണത്തിന്റെ ഭാഗമായി കണ്ണട മാറ്റാൻ ആഗ്രഹിക്കുന്നവർക്കുമെല്ലാം ഏറെ പ്രയോജനപ്രദമാണ് റിലെക്സ് സ്മൈൽ ശസ്ത്രക്രിയയെന്ന് അദ്ദേഹം പറഞ്ഞു. വടക്കൻ കേരളത്തിൽ ഇതാദ്യമായാണ് റിലെക്സ് സ്മൈൽ സംവിധാനം വരുന്നത്.
ഹ്രസ്വ ദൃഷ്ടി, അസ്റ്റിഗ്മാറ്റിസം തുടങ്ങിയ നേത്ര തകരാറുകൾ റിലെക്സ് സ്മൈൽ വഴി പരിഹരിക്കാം. ഒരു കണ്ണിനു മുപ്പത് സെക്കൻഡ് മാത്രം സമയം മതി എന്നതും പരമാവധി മൂന്നു മില്ലി മീറ്റർ വരെയുള്ള മുറിവെ ഉണ്ടാക്കുന്നുള്ളൂവെന്നതും ശസ്ത്രക്രിയയുടെ പ്രത്യേകതയാണ്. 24 മണിക്കൂറിനുള്ളിൽ തന്നെ രോഗികൾക്ക് സാധാരാണ നിലയിലേക്കു മാറാനാകും. കോയമ്പത്തൂർ കേന്ദ്രീകരിച്ചുള്ള ദി ഐ ഫൗണ്ടേഷന്റെ കോഴിക്കോട്ടെ ആശുപത്രിയിലാണ് പുതിയ സൗകര്യം ഒരുക്കിയിട്ടുള്ളത്.
ചീഫ് മെഡിക്കൽ ഓഫീസർ വിശേഷ് . എൻ, ചീഫ് ഒപ്ടോമെട്രിസ്റ്റ് രാജീവ് പി നായർ, ഡോ. ശ്രുതി പി ബാബു, കേരള ഹെഡ് തമിൾ സെൽവൻ, സെന്റർ മാനേജർ സജിത്ത് കണ്ണോത്ത് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു.
കൺസൾട്ടേഷനും 2,500 രൂപയുടെ സ്കാനിങ്ങും സൗജന്യമായിരിക്കും. കൂടാതെ, ആദ്യ നൂറു രോഗികൾക്ക് 20,000 രൂപ ഡിസ്കൗണ്ടും ലഭിക്കും
Follow us on :
Tags:
More in Related News
Please select your location.