Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്വർണം താഴോട്ട്. ഇന്ന് ഈ മാസത്തിലെ ഏറ്റവും കുറഞ്ഞനിരക്ക്.

09 Oct 2024 11:08 IST

Enlight News Desk

Share News :

സംസ്ഥാനത്ത് സ്വർണവില(kerala gold price) ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ഇന്ന് ഗ്രാമിന് 70 രൂപയും, പവന് 560 രൂപയും കുറഞ്ഞു. ​ഗ്രാമിന് ഇന്ന് 7030 രൂപയും പവന് 56240 രൂപയുമാണ് വില. ഇന്നലെ ഗ്രാമിന് 7,100 രൂപയും പവന് 56,800 രൂപയുമായിരുന്നു.

ഒക്ടോബർ 4,5,6 തീയതികളിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്ന സ്വർണം ഒക്ടോബർ ഒന്നിന് ഗ്രാമിന് 30 രൂപ കുറഞ്ഞ്

വില 7050 രൂപയിലെത്തിയിരുന്നു. ഇതായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

എന്നാൽ ഇന്ന് വില 7030ൽ എത്തിയതോടെ ഇതായി ഈ മാസത്തെ കുറഞ്ഞ നിരക്ക്.



ഒക്ടോബർ മാസത്തെ സ്വർണവില (പവനിൽ)

ഒക്ടോബർ 1: 56,400

ഒക്ടോബർ 2: 56,800

ഒക്ടോബർ 3: 56,880

ഒക്ടോബർ 4: 56,960

ഒക്ടോബർ 5: 56,960

ഒക്ടോബർ 6: 56,960

ഒക്ടോബർ 7: 56,800

ഒക്ടോബർ 8: 56,800

Follow us on :

More in Related News