Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Dec 2024 12:05 IST
Share News :
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു തന്നെ. ഇന്നലെ പവന് 200 രൂപയാണ് കുറഞ്ഞത്. ഇന്ന് നിരക്കുകളില്‍ മാറ്റമില്ലാതെ തുടരുന്നതിനാല്‍ 56,920 രൂപയാണ് പവന് നല്‍കേണ്ടത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 7115 രൂപയാണ് നല്‍കേണ്ടത്. എന്നാല്‍ വില കുറഞ്ഞിട്ടും ഗ്രാമിന് 7000ന് മുകളില്‍ നില്‍ക്കുന്നത് ആശ്വസിക്കാന്‍ വക നല്‍കുന്നില്ല.
അന്താരാഷ്ട്ര വിപണിയില്‍ വെള്ളി വില എങ്ങനെ കുറഞ്ഞു എന്നതിന് അനുസൃതമായാണ് കേരളത്തിലെ വെള്ളി വിലയും നീങ്ങുന്നത്. അടുത്ത ഏതാനും വര്‍ഷങ്ങളില്‍ വെള്ളി വിലയില്‍ വലിയ ചലനം ഉണ്ടാകാന്‍ സാധ്യതയില്ല. സംസ്ഥാനത്തെ ഗ്രാമങ്ങളിലും നഗരങ്ങളിലും ലോഹത്തിന് വെള്ളിയ്ക്ക് നല്ല ഡിമാന്‍ഡാണ്.
നവംബര്‍ മാസത്തില്‍ 14,16,17 തീയതികളില്‍ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണം. ഒരു ഗ്രാം സ്വര്‍ണാഭരണം ലഭിക്കാന്‍ 6935 രൂപ നല്കിയാല് മതിയായിരുന്നു. നവംബര്‍ 1ന് പവന് വില 59,080 രൂപയിലെത്തിയതാണ് സമീപ കാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.
സെപ്തംബര്‍ 20 നാണ് ആദ്യമായി സ്വര്‍ണവില 55000 കടന്നിരുന്നത്. പിന്നീട് ഇങ്ങോട്ട് വില കുതിച്ചുയരുകയായിരുന്നു. ഒക്ടോബറില്‍ ആഭരണം വാങ്ങാന്‍ കാത്തിരിക്കുന്നവരെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു സ്വര്‍ണ വിപണി. 58,000 വും 59000 വും കടന്ന് 60000ത്തിന് തൊട്ടരികിലെത്തിയിരുന്നു.
Follow us on :
Tags:
More in Related News
Please select your location.