Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാണിജ്യ വാഹന ഡ്രൈവർമാർക്കായി സൗജന്യ നേത്രപരിചരണ പദ്ധതി വിപുലീകരിച്ച് ഡിപി വേൾഡ്

05 Nov 2026 11:30 IST

രെഹ്ന

Share News :

കൊച്ചി:ഇന്ത്യയിലുടനീളമുള്ള ഏകദേശം 12,000 വാണിജ്യ വാഹന ഡ്രൈവർമാർക്കും ഗതാഗത മേഖലയിലെ തൊഴിലാളികൾക്കും സൗജന്യ നേത്രപരിശോധനയും 

കണ്ണടകളും നൽകാനായി ഡിപി വേൾഡിന്റെ 'ഷിപ്പിംഗ് സൊല്യൂഷൻസ് എഎംഇഎ' വിഭാഗം വിഷൻസ്പ്രിംഗ് ഫൗണ്ടേഷനുമായുള്ള പങ്കാളിത്തം വിപുലീകരിച്ചു. 


റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഡ്രൈവർമാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും ഈ പദ്ധതി സഹായകമാകും.


മുംബൈയിലെ ജവഹർലാൽ നെഹ്റു തുറമുഖത്ത് തുടക്കമിട്ട നേത്ര പരിശോധനകൾവരും ദിവസങ്ങളിൽ കൊച്ചി, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിലും നടത്തും . 


പദ്ധതിയുടെ ഭാഗമായി വിദഗ്ധരായ ആരോഗ്യപ്രവർത്തകർ സമഗ്രമായ നേത്രപരിശോധനയും സൗജന്യ കണ്ണടകളും നൽകുന്നതോടൊപ്പം, തിമിരം പോലെയുള്ള രോഗലക്ഷണങ്ങൾ കണ്ടെത്തുന്നവരെ തുടർചികിത്സയ്ക്കായി പ്രാദേശിക ചാരിറ്റബിൾ സ്ഥാപനങ്ങളിലേക്കോ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലേക്കോ റഫർ ചെയ്യുകയും ചെയ്യും. 


2025-ൽ ഗുജറാത്തിൽ വിജയകരമായി നടപ്പിലാക്കിയ പദ്ധതിയുടെ തുടർച്ചയായാണ് മറ്റ് സ്ഥലങ്ങളിലേക്ക് കൂടി പദ്ധതി വിപുലീകരിക്കുന്നത്. 


അന്ന് 9,000 തൊഴിലാളികളെ പരിശോധിക്കുകയും 5,200-ലധികം കണ്ണടകൾ വിതരണം ചെയ്യുകയും ചെയ്തിരുന്നു. പരിശോധനയ്ക്ക് വിധേയരായവരിൽ 61 ശതമാനം പേർക്കും കാഴ്ചപ്രശ്നങ്ങൾ ഉള്ളതായി കണ്ടെത്തിയതിൽ, 94 ശതമാനം പേരും ആദ്യമായാണ് കണ്ണട ഉപയോഗിക്കുന്നത് എന്നത് ഈ മേഖലയിലെ നേത്രപരിചരണ ലഭ്യതക്കുറവിനെയാണ് വ്യക്തമാക്കുന്നത്. 


ഈ പരിപാടിയിലൂടെ ഡ്രൈവർമാർക്ക് മികച്ച നേത്ര പരിചരണം ഉറപ്പാക്കാനും, സുരക്ഷിതമായി റോഡിൽ തുടരാനും സഹായിക്കുന്നുവെന്ന് 

ഡിപി വേൾഡിൻ്റെ ഷിപ്പിംഗ് സൊല്യൂഷൻസ് എഎംഇഎയുടെ റീജിയണൽ ഡയറക്ടർ സി എം മുരളീധരൻ പറഞ്ഞു.

Follow us on :

More in Related News