Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗോഖൈർ ട്രാവൽസിൻ്റെ 'കാൻ്റൺ ട്രേഡ് ബ്രിഡ്‌ജ് സെപ്റ്റംബർ 12ന് കോഴിക്കോട്ട്

12 Sep 2025 12:15 IST

NewsDelivery

Share News :


ലോകത്തെ ഏറ്റവും വലിയ ട്രേഡ് ഫെയറായ ചൈന കാൻ്റൺ ഫെയറിൻ്റെ ഇന്ത്യയിലെ ഔദ്യോഗിക പാർട്‌ണർമാരായ ഗോഖൈർ ട്രാവൽസ് സംഘടിപ്പിക്കുന്ന 'കാൻ്റൺ ട്രേഡ് ബ്രിഡ്‌ജ് സെപ്റ്റംബർ 12ന് കോഴിക്കോട് ടിയാര വൈ എംബിഎസിൽ നടക്കും. വൈകുന്നേരം അഞ്ച് മുതൽ ആരംഭിക്കുന്ന പരിപാടിയിൽ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിനു പുറമെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട വിദഗ്‌ധരുടെ പാനൽ ചർച്ചകളും സംവാദങ്ങളും ഉണ്ടാവും.


വൈകുന്നേരം അഞ്ചു മണിക്ക് ഗോഖൈർ മാനേജിംഗ് ഡയറക്ടർ പി. കെ ബഷീറിൻ്റെ സ്വാഗത പ്രസംഗത്തോടെ പരിപാടിക്ക് തുടക്കമാവും. തുടർന്ന് കാൻ്റൺ ഫെയറിനെക്കുറിച്ച് ചൈനയിൽനിന്ന് കാന്റൺ ഫെയർ അധികൃതർ ഓൺലൈനിൽ സംവദിക്കും. കാൻ്റൺ ഫെയറിലെ അവസരങ്ങളെക്കുറിച്ചും ഇന്ത്യ ചൈന വാണിജ്യ ബന്ധത്തെക്കുറിച്ചും ചൈനയിലെ മുൻ ഇന്ത്യൻ നരേന്ദ്രപ്രതിനിധി മുരളീധരൻ നായർ മുഖ്യപ്രഭാഷണം നടത്തും. വിശിഷ്ടാതിഥിയായി സംബന്ധിക്കുന്ന പ്രമുഖ ട്രാവലർ സന്തോഷ് ജോർജ് കുളങ്ങര എക്സ്പ്ലൊറേഷൻ ബിയോണ്ട് ബൗണ്ടറീസ് എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കും. അതിനു ശേഷം നടക്കുന്ന ഗ്ലോബൽ സോഴ്‌സിംഗ് ആൻ്റ് ട്രേഡ് ഓപ്പർച്ചുനിറ്റീസ് എന്ന വിഷയത്തിൽ പാനൽ ഡിസ്കഷൻ നടക്കും. റഹീം മുല്ലവീട്ടിൽ, കേരള എക്സ‌്പോർട്ട് ഫോറം സെക്രട്ടറി മുൻഷിദ് അലി, കാലിക്കറ്റ് ഐഎഎം ചെയർ അസിസ്‌റ്റന്റ് പ്രൊഫസർ ഡോ. വിപിൻ പി വീട്ടിൽ എന്നിവർ നയിക്കുന്ന പാനൽ ഡിസ്കനിൽ ആഷിഖ് അസോഷ്യേറ്റ് എംഡി എ.എം ആഷിഖ് മോഡറേറ്റർ ആയിരിക്കും.


ബ്രഹ്മ കൺസൽട്ടൻസിയുടെ എ.ആർ രഞ്ജിത്, ബി സ്‌കൂൾ പ്രതിനിധി ഫൈസൽ പി സൈയ്ദ്, കോർപറേറ്റ് കൺസൽറ്റന്റ് ഡോ. റാഷിദ് ഗസാലി തുടങ്ങിയവർ ആശംസകൾ നേരും. കാൻ്റൺ ട്രേഡ് ഫെയറിന്റെ നേട്ടങ്ങളെക്കുറിച്ച് ഗോഖൈർ ടീമിൻ്റെ പ്രസന്റേഷനും ബൈയർ ഫോം വിതരണവും, റോയൽറ്റി കാർഡ് പ്രീ ബുക്കിംഗ് എന്നിവയും ഉണ്ടാവും. ഗോഖൈർ ജനറൽ മാനേജർ പി.കെ സീഹാൻ്റെ നന്ദിയോടെ പരിപാടികൾ സമാപിക്കും.


1957ൽ ആരംഭിച്ച കാൻ്റൺ ഫെയർ ചൈനയിലെ ഏറ്റവും പഴക്കമുള്ളതും വലുതുമായ വിപണി പ്രദർശനമാണ്. 24,000 ലേറെ രാജ്യാന്തര പ്രദർശകർ ഇതിനകം ഫെയറിൽ പങ്കാളികളായിട്ടുണ്ട്

Follow us on :

More in Related News