Tue Dec 12, 2023 10:56 PM 1ST

Sign In

ഭക്ഷ്യ സുരക്ഷയും പോഷകാഹാര അവബോധവും ശക്തിപ്പെടുത്താൻ ആംവേ ഇന്ത്യയും ഐടിസിഎഫ്എസ്എഎനും കൈകോർക്കുന്നു

27 Nov 2026 16:23 IST

രെഹ്ന

Share News :

കൊച്ചി: ഭക്ഷ്യ സുരക്ഷ, പോഷകാഹാര വിദ്യാഭ്യാസം, ഉപഭോക്തൃ അവബോധം എന്നിവ ശക്തിപ്പെടുത്തുന്നതിനായി പ്രമുഖ ആരോഗ്യ-ക്ഷേമ കമ്പനിയായ ആംവേ ഇന്ത്യയും 'ഇന്റർനാഷണൽ ട്രെയിനിംഗ് സെന്റർ ഫോർ ഫുഡ് സേഫ്റ്റി ആൻഡ് അപ്ലൈഡ് ന്യൂട്രീഷനും' (ITCFSAN) ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ആംവേ ഇന്ത്യ എം.ഡി രജനീഷ് ചോപ്രയും ഐടിസിഎഫ്എസ്എഎൻ വെസ്റ്റേൺ റീജിയൻ ഡെപ്യൂട്ടി ഡയറക്ടർ (ടെക്നിക്കൽ) വൈദേഹി കാൽസുങ്കറുമാണ് റീജിയണൽ ഡയറക്ടർ പ്രീതി ചൗധരിയുടെ സാന്നിധ്യത്തിൽ കരാറിൽ ഒപ്പുവെച്ചത്.


എഫ്എസ്എസ്എഐ (FSSAI), എക്സ്പോർട്ട് ഇൻസ്പെക്ഷൻ കൗൺസിൽ (EIC), ലോകബാങ്കിന്റെ ഗ്ലോബൽ ഫുഡ് സേഫ്റ്റി പാർട്ണർഷിപ്പ് എന്നിവ സംയുക്തമായി സ്ഥാപിച്ച പരിശീലന സ്ഥാപനമാണ് ഐടിസിഎഫ്എസ്എഎൻ. ഉപഭോക്താക്കൾ, വിദ്യാർത്ഥികൾ, ഭക്ഷ്യ വ്യവസായ മേഖലയിലെ പ്രൊഫഷണലുകൾ എന്നിവർക്കായി വിദഗ്ധരുടെ നേതൃത്വത്തിലുള്ള ബോധവൽക്കരണ പരിപാടികൾ, ശേഷി വികസന പ്രവർത്തനങ്ങൾ, സംയുക്ത ഗവേഷണങ്ങൾ എന്നിവ ഈ സഹകരണത്തിലൂടെ നടപ്പിലാക്കും.


'ന്യൂട്രിലൈറ്റ്' ബ്രാൻഡിലൂടെ ആംവേയ്ക്കുള്ള 90 വർഷത്തിലേറെയുള്ള ആഗോള പോഷകാഹാര വൈദഗ്ധ്യവും, ഐടിസിഎഫ്എസ്എഎന്റെ സ്ഥാപനപരമായ മികവും ഒത്തുചേരുന്നതോടെ ശാസ്ത്രീയമായ അറിവുകളിലൂടെ ശരിയായ ഭക്ഷണ തിരഞ്ഞെടുപ്പുകൾ നടത്താൻ പൊതുജനങ്ങളെ പ്രാപ്തരാക്കാൻ ഈ പങ്കാളിത്തത്തിലൂടെ സാധിക്കും.


Follow us on :

More in Related News