Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗോകുലം ഗോപാലന് മലയാളികളുടെ ആദരം

23 Oct 2024 12:53 IST

Enlight Media

Share News :

കോഴിക്കോട് - കേരളത്തിന്റെ കലാ-കായിക സാംസ്‌കാരിക സാമുഹിക വ്യവസായ മേഖലകളിലെ നിറസാന്നിധ്യമായ ഗോകുലം ഗോപാലൻ എൺപതിൻ്റെ നിറവിലും തൻ്റെ കർമ്മമണ്ഡലത്തിൽ അമ്പത്തിയഞ്ച് വർഷവും പിന്നിടുന്ന പശ്ചാത്തലത്തിൽ മലബാറിലെ പൗരാവലിയും ഓൾ ഇന്ത്യാ മലയാളി അസോസിയേഷനും സംയുക്തമായി ആദരിക്കുന്നു. സുകൃതപഥം എന്ന പേരിൽ 'ഒക്ടോബർ 26 ന് കോഴിക്കോട് സ്വപ്നനഗരിയിൽ (കാലിക്കറ്റ് ട്രേഡ്സെൻ്ററിൽ) നടക്കുന്ന പരിപാടിയിൽ സമൂഹത്തിന്റെ വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തിത്വങ്ങൾ പങ്കെടുക്കും.

ഇതിനോടനുബന്ധിച്ച് ഗോകുലം ഗോപാലൻ കൈവെച്ച വിവിധ ബിസിനസ്സ് മേഖലകളെപ്പറ്റി യുവതലമുറയ്ക്ക് സമഗ്രമായി പഠനവിഷയമാക്കിക്കൊണ്ട് ഒരു ബിസിനസ്സ് കോൺക്ലേവ് 2024 ഒക്ടോബർ 25 ന് കാലത്ത് മുതൽ വൈകുന്നേരം വരെയും 26ന് ഉച്ചവരെയും സംഘിപ്പിച്ചിട്ടുണ്ട്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന കോൺക്ലേവ് ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ് ഉദ്ഘാടനം ചെയ്യും ശശി തരൂർ എം.പി, സ്പോർട്‌സ്, സിനിമാ, ബാങ്കിംഗ്, ഹോസ്‌പിറ്റാലിറ്റി മേഖലകളിലെ പ്രമുഖരും പങ്കെടുക്കും. 26 ന് ഉച്ചക്ക് ബിസിനസ് കോൺക്ളേവിന്റെ സമാപനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും.


ഒക്ടോബർ 25ന് വൈകുന്നേരം 6 മണിക്ക് സൗഹൃദസംഗമം ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനംചെയ്യും. കേന്ദ്ര മന്ത്രി സുരേഷ്‌ഗോപി, കേരള PWD & ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്, കെ .കെ. രമ MLA വേണു നായർ (സോണൽഹെഡ്, യൂണിയൻ ബാങ്ക്) രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും

ഒക്ടോബർ 26ന് വൈകുന്നേരം 6 മണിക്ക് സ്വപ്‌നനഗരിയിൽ നടക്കുന്ന ആദരസന്ധ്യ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, മുൻ കേന്ദ്ര മന്ത്രി ജനറൽ, വി കെ സിംഗ്, ശശിതരൂർ MP, ഡോ. ബീന ചിലിപ്പ് (മേയർ), എം. കെ. രാഘവൻ MP, ഡോ. എം. കെ. മുനീർ MLA പദ്മശ്രീ മമ്മൂട്ടി ബിനോയ് വിശ്വം, (CPI സ്റ്റേറ്റ് സെക്രട്ടറി) തുടങ്ങിയവർ പങ്കെടുക്കും. തോട്ടത്തിൽ രവീന്ദ്രൻ MLA അധ്യക്ഷത വഹിക്കും.

തുടർന്ന് തെന്നിന്ത്യയിലെ പ്രശസ്‌ത നായകരും സിനിമാ താരങ്ങളും അവതരിപ്പിക്കുന്ന സംഗീത നൃത്ത പരിപാടി ഫ്ളവേഴ്‌സ് ടി വി യുടെ നേത്യത്വത്തിൽ അരങ്ങേറും.


വാർത്താസമ്മേളനത്തിൽ പി. വി. ചന്ദ്രൻ ( ചെയർമാൻ, സ്വാഗത സംഘം) എ.കെ. പ്രശാന്ത് (വർക്കിംഗ് ചെയർമാൻ) ഡോ. കെ. മൊയ്‌തു ( വൈസ് ചെയർമാൻ) സി. ഇ ചാക്കുണ്ണി ( വൈസ് ചെയർമാൻ ) രവീന്ദ്രൻ പൊയിലൂർ (ജനറൽ കൺവീനർ), കെ. ആനന്ദമണി ( കോ. ഓർഡിനേറ്റർ, ബിസിനസ് കോൺക്ളേവ്'), ദീപക് ധർമടം എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News