Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 May 2026 21:37 IST
Share News :
ചാവക്കാട്:തിരുവത എംപവർ ഗ്രൂപ്പ് വനിതാ സംരംഭകരുടെ സംഗമവും എക്സ്പോയും മെയ് 14,15(വ്യാഴം,വെള്ളി)തിയ്യതികളിൽ തിരുവത ടി.എം.മഹൽ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികളായ സീമ അബ്ദുനാസ്,ഫൗസിയ നജീബ്,സജിത ഷിനോജ്,കെ.പി.ജാസ്മിൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.സൗജന്യ നേത്ര ചികിത്സ ക്യാമ്പ്,ശിശുരോഗ നിർണയ ക്യാമ്പ്,പ്രമേഹ നിർണയ ക്യാമ്പ് എന്നിവ എക്സ്പോയുടെ ഭാഗമായി നടക്കും.നൂറോളം സ്റ്റാളുകൾ ഉണ്ടാകും.ഉൽപ്പന്നങ്ങളുടെ മാർക്കറ്റിങ്ങാണ് വനിത സംരംഭകർ നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും ഇതിന് പരിഹാരം തേടിയാണ് എക്സ്പോ നടത്തുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സംരംഭകരെ സഹായിക്കാനും കൂട്ടായ്മ രംഗത്തുണ്ടാകും.ഫുട്ട് കോർട്ട്,വസ്ത്രങ്ങൾ,മെഹന്തി,ഹെർബൽ ഉൽപ്പന്നങ്ങൾ,കാർഷിക ഉൽപ്പന്നങ്ങൾ,അലങ്കാര ചെടികൾ എന്നിവയുടെ സ്റ്റാളുകൾ ഉണ്ടാകും.രാവിലെ 10 മുതൽ രാത്രി 8 വരെയാണ് എക്സ്പോ നടക്കുക.വ്യാഴാഴ്ച്ച രാവിലെ 10-ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ്റ് കെ.വി.അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്യും.നിയുക്‌ത എംഎൽഎ എൻ.കെ.അക്ബർ മുഖ്യാഥിതിയാകും.കൂട്ടായ്‌മയുടെ നേതൃത്വത്തിലുള്ള സായ ഹെർബൽ ഉൽപ്പന്നങ്ങളുടെ ലോഞ്ചിംങ്ങും,ലഹരി വിരുദ്ധ ക്ലാസും,വീരനാട്യവും ഉണ്ടാകും.
Follow us on :
Tags:
More in Related News
Please select your location.