Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ; “നാംകോസ് ആൻ്റ് സാകർട്ട്” ലോഞ്ചിങ് ഫെബ്രു.26 ന്

25 Feb 2026 12:52 IST

NewsDelivery

Share News :

കോഴിക്കോട് : പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ നിയന്ത്രണം ലക്ഷ്യമിട്ട് നവകേരള അഗ്രി ആൻ്റ് അലൈഡ് മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ

(നാംകോസ് ) നേതൃത്വത്തിൽ കംപോസ്റ്റബിൾ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നു.

പരമ്പരാഗത ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് പകരമായി പരിസ്ഥിതി സൗഹൃദ ക്യാരി ബാഗുകൾ ഉൾപെടെ 18 ഇനം ഉൽപ്പന്നങ്ങളാണ് പൊതു ജനങ്ങളിലേക്ക് വ്യാപകമാക്കുന്നത്.

"സാകർട്ട് " എന്ന പേരിൽ വിപണിയിൽ എത്തിക്കുന്ന ബ്രാൻ്റിൻ്റെ ലോഞ്ചിങ് ഫെബ്രു. 26 ന് രാവിലെ 11 ന് മേയർ

ഒ. സദാശിവൻ നിർവ്വഹിക്കും. ആരോഗ്യ വകുപ്പ് അസി. ഡയറക്ടർ ഡോ. പി. പി. പ്രമോദ് കുമാർ ആദ്യ ഉൽപ്പന്നം സ്വീകരിക്കും.

നാംകോസ് എക്സി. ഡയറക്ടർ ബിനു ജി കുറുപ്പ് അധ്യക്ഷത വഹിക്കും. നാംകോസ് ചെയർമാൻ കെ. ബി. ശ്രീരാജ് , വൈസ് ചെയർമാൻ പി. പി. സുരേഷ് , മാനേജിംഗ് ഡയറക്ടർ എൻ. ഫിറോസ് , എക്സി. ഡയറക്ടർമാരായ ഷൈനി ചാർളി, ജോൺ വർഗീസ്, സാകർട്ട് എക്സി. ഡയറക്ടർ ഡോ. ഡോറ ജറീന തുടങ്ങിയവർ പങ്കെടുക്കും.

കമ്പോസ്റ്റബിൾ പോളിമറുകൾ മണ്ണിൻ്റെ പുനരുജ്ജീവനത്തെ പിന്തുണക്കുന്നതായും ഈർപ്പം നിലനിർത്തുകയും ചെയ്യുമെന്ന് സാകർട്ട് പ്രൊജക്ട് കോർഡിനേറ്റർ രേഖ സജീഷ് പറഞ്ഞു. ആദ്യ ഘട്ടത്തിൽ സൊസൈറ്റി അംഗങ്ങൾ വഴി പ്രചരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത് , അടുത്ത ഘട്ടത്തിൽ സമൂഹത്തിൻ്റെ എല്ലാ തലങ്ങളിലും എത്തിക്കാനാണ് തീരുമാനമെന്ന് നാം കോസ് പ്രവർത്തകർ

പറഞ്ഞു.

പത്ര സമ്മേളനത്തിൽ നാംകോസ് ജനറൽ മാനേജർ കെ. മിഥുൻ, കോർഡിനേറ്റർ എൽ. ശ്രീക്കുട്ടി, സാകർട്ട് പ്രൊജക്ട് കോർഡിനേറ്റർ രേഖ സജീഷ് എന്നിവർ പങ്കെടുത്തു

Follow us on :

More in Related News