Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Feb 2025 12:30 IST
Share News :
ധനമന്ത്രി നിര്‍മലാ സീതാരാമന്റെ ബജറ്റ് പ്രഖ്യാപനങ്ങളിലെ പ്രതീക്ഷയില്‍ രാജ്യത്തെ ഓഹരി വിപണി കുതിച്ചുയര്‍ന്നു. സെന്‍സെക്സ് 200 പോയിന്റുകളാണ് ഉയര്‍ന്നത്. റിയല്‍റ്റി, ഊര്‍ജ, പ്രതിരോധ ഓഹരികള്‍ നേട്ടത്തിലായി. 9.36ന് സെന്‍സെക്സ് 899 പോയിന്റ് നേട്ടത്തിലാണ് (1.17 ശതമാനം ഉയര്‍ച്ച) വ്യാപാരം നടത്തിയത്. നിഫ്റ്റിയില്‍ 1.30 ശതമാനം ഉയര്‍ച്ചയും ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ രേഖപ്പെടുത്തി.
നിഫ്റ്റിയില്‍ സണ്‍ ഫാര്‍മ, ഭാരത് ഇലക്ട്രോണിക്സ്, എന്‍ടിപിസി ഓഹരികളാണ് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. ഹീറോ മോട്ടോ കോര്‍പ്, ബിപിസിഎല്‍, നെസ്ലെ മുതലായവയുടെ ഓഹരി മൂല്യം ഇടിഞ്ഞു. ഫാര്‍മസി, ആരോഗ്യസംരക്ഷണം മുതലായവ മേഖലകളിലെ ഓഹരികള്‍ക്ക് പുത്തന്‍ ഉണര്‍വും പ്രൊസസ്ഡ് ഫുഡ് കമ്പനികളുടെ ഓഹരികള്‍ക്ക് തളര്‍ച്ചയും ഉണ്ടായിട്ടുണ്ട്.
ബജാജ് ഫിനാന്‍സ്, ഐസിഐസി ബാങ്ക്, നെസ്ലെ, റിലയന്‍സ്, ടെക് മഹിന്ദ്ര, ടിസിഎസ്, ടൈറ്റന്‍ മുതലായവയുടെ ഓഹരി മൂല്യങ്ങള്‍ താഴ്ന്ന് റെഡിലെത്തി. 11 മണിക്കാണ് കേന്ദ്രധനമന്ത്രി നിര്‍മല സീതാരമന്‍ പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിക്കുക. പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും അനുകൂലമാകുന്ന ജനകീയ ബജറ്റാകും ഇത്തവണത്തേത് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Follow us on :
Tags:
Please select your location.