Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊച്ചി എം.ജി. റോഡിൽ മെറാൾഡ ജുവൽസിന്റെ ഫ്ലാഗ്ഷിപ്പ് ഷോറൂം; ഉദ്ഘാടനം എം.എ. യൂസഫലി നിർവഹിച്ചു; ആഭരണങ്ങൾക്ക് പ്രത്യേക ഓഫറുകൾ ഒക്ടോബർ 18 വരെ

10 Oct 2026 20:54 IST

NewsDelivery

Share News :

മെറാൾഡ ജുവൽസിന്റെ പുതിയ ഫ്ലാഗ്ഷിപ്പ് ഷോറൂം കൊച്ചി എം.ജി. റോഡിൽ ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ എം.എ. യൂസഫലി ഉദ്ഘാടനം ചെയ്യുന്നു. ചെയർമാൻ അബ്ദുൽ ജലീൽ ഇടത്തിൽ, എം.എ. അഷ്റഫ് അലി, സി.പി. മുഹമ്മദ് ഷാനിൽ, ഹൈബി ഈഡൻ എം.പി., ജസീൽ മുഹമ്മദ് ഇടത്തിൽ, കെ.പി. ജസ്ബെൽ, സി.എം. നജീബ്, മുഹമ്മദ് സിറാജ് എന്നിവർ സമീപം.

കൊച്ചി: മെറാൾഡ ജുവൽസിന്റെ പുതിയ ഫ്ലാഗ്ഷിപ്പ് ഷോറൂം കൊച്ചി എം.ജി. റോഡിൽ ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ എം.എ. യൂസഫലി ഉദ്ഘാടനം ചെയ്തു. ചിറ്റൂർ റോഡിലെ ഇയ്യാട്ടുമുക്കിൽ പ്രവർത്തിച്ചിരുന്ന ഷോറൂമാണ് കൂടുതൽ വിശാലമായ സൗകര്യങ്ങളോടെയും ഡിസൈനർ ആഭരണങ്ങളുടെ വിപുലമായ ശേഖരത്തോടെയും എറണാകുളം എം.ജി. റോഡിൽ മഹാരാജാസ് കോളേജ് സ്റ്റേഡിയം മെട്രോ സ്റ്റേഷന് സമീപം പ്രവർത്തനം ആരംഭിച്ചത്.

വിവാഹാഭരണങ്ങൾ, ആന്റിക് ബ്രൈഡൽ കളക്ഷൻ, പോൾക്കി, അൺകട്ട് ഡയമണ്ട്, ഡയമണ്ട്, ജെംസ്റ്റോൺ ആഭരണങ്ങൾ എന്നിവയ്ക്കൊപ്പം ദൈനംദിന ഉപയോഗത്തിനുള്ള ലൈറ്റ് വെയ്റ്റ് ആഭരണങ്ങളും ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഒക്ടോബർ 18 വരെ സ്വർണാഭരണങ്ങളുടെ പണിക്കൂലിയിൽ 40 ശതമാനവും ഡയമണ്ട് മൂല്യത്തിൽ 20 ശതമാനവും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

2019-ൽ പ്രവർത്തനം ആരംഭിച്ച മെറാൾഡ ജുവൽസിന് കേരളം, മംഗളൂരു, ദുബായ്, അബുദാബി എന്നിവിടങ്ങളിൽ സാന്നിധ്യമുണ്ട്. ഇന്ത്യയിലും ജി.സി.സി. രാജ്യങ്ങളിലും വടക്കേ അമേരിക്കയിലും പ്രവർത്തനം വിപുലീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ അബ്ദുൽ ജലീൽ ഇടത്തിൽ പറഞ്ഞു.

ചടങ്ങിൽ ഹൈബി ഈഡൻ എം.പി., ടി.ജെ. വിനോദ് എം.എൽ.എ., ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, ഡയറക്ടർ എം.എ. ഫഹാസ്, മെറാൾഡ ജുവൽസ് മാനേജിങ് ഡയറക്ടർ (ഇന്റർനാഷണൽ ബിസിനസ്) ജസീൽ മുഹമ്മദ് ഇടത്തിൽ, എക്സിക്യൂട്ടീവ് ഡയറക്ടർ സി.പി. മുഹമ്മദ് ഷാനിൽ, ഡയറക്ടർമാരായ സി.എം. നജീബ്, കെ.പി. ജസ്ബെൽ, പി.കെ. അജ്മൽ, പി. ഷറീന, കെ.എ. സലീം, കെ.പി. ജുമാന, എസ്.സി.എം. ഹെഡ് ലബീബ് എൻ., ഷോറൂം ഹെഡ് ടി. ഷാനിദ്, സ്റ്റോർ മാനേജർ സൈജു ജേക്കബ്, കെ.പി. അഹമ്മദ്കുട്ടി തുടങ്ങിയവർ പങ്കെടുത്തു.

Follow us on :

More in Related News