Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സെപ്റ്റംബറിൽ താഴോട്ടോ? ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

03 Sep 2024 11:32 IST

Enlight News Desk

Share News :

സെപ്റ്റംബർ സ്വർണത്തിന് ഇടിവിന്റെ കാലമാണോ.?(kerala gold price) ഇന്നലെ ഗ്രാമിന് കുറഞ്ഞ 25 രൂപയിലാണ് കേരളത്തിൽ ഇന്നും സ്വർണ വിപണി വില കുറഞ്ഞത്. 

6,670 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് വില. പവന് 200 രൂപ കുറഞ്ഞതോടെ വില 53,360 രൂപയിലെത്തി. സെപ്റ്റംബർ ഒന്നിന് സ്വർണ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. രണ്ടിന് 25 രൂപ കുറഞ്ഞു. മൂന്നിന് അതവാ ഇന്ന് വിപണി വിലയിൽ മാറ്റമുണ്ടായില്ല. 


സ്വർണവിലയിൽ വലിയ ഉയർച്ച താഴ്ച്ചകൾ രേഖപ്പെടുത്തിയ ഒരു മാസമായിരുന്നു ആ​ഗസത്.

ആഗസ്റ്റിൽ സ്വർണം വാങ്ങാൻ നല്ല അവസരവുമുണ്ടായിരുന്നു. എന്നാൽ ഈ അവസരത്തിന് പിന്നാലെ വലിയ തിരിച്ചടിയും വിപണിയിൽ നേരിട്ടു. വലിയ കുതിപ്പാണ് പിന്നീട് സ്വർണ വിലയിൽ ഉണ്ടായത്. ഈ മാസവും ആദ്യ വാരങ്ങളിൽ വില കുറഞ്ഞ് നിന്ന് കുത്തനെ ഉള്ള ഉയർച്ചയാണ് കണക്കുകൂട്ടുന്നത്.


ഇന്നത്തെ വെള്ളി വില ഗ്രാമിന് 91 രൂപയും കിലോഗ്രാമിന് 91,000 രൂപയുമായിരുന്നു വില. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.

Follow us on :

More in Related News