Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റെക്കോർഡിൽ തന്നെ സ്വർണവില: ഇന്ന് ഇളക്കമില്ല, നാളെ..!

14 Oct 2024 10:16 IST

- Enlight News Desk

Share News :

സംസ്ഥാനത്ത് സ്വർണവിലയിൽ (Kerala Gold Rate )ഇന്ന് മാറ്റമില്ല . ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 56,960 രൂപയാണ് . ഗ്രാമിന് 7120 രൂപയാണ് വിപണിയിലെ നിരക്ക്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. കുതിച്ചുയരുന്ന സ്വർണവില എന്നും പുതിയ റെക്കോർഡുകൾ ഉണ്ടാകുകയാണ്. ഒരു സമയം 57000 കടന്നും കുതിക്കുമെന്ന സൂചനയുണ്ടായിരുന്നെങ്കുലം സ്വര്‍ണവില കുറയാന്‍ തുടങ്ങിയിരുന്നു . എന്നാൽ പിന്നീട്ഉ വീണ്ടും കുതിപ്പ് തുടങ്ങി

സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

രാജ്യാന്തര വിപണിയിലെ വില വർദ്ധനവാണ് സംസ്ഥാനത്തെ വിപണിയിലും സ്വർണത്തിന് വില കൂടാൻ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ കണക്കാക്കുന്നത്.

Follow us on :

More in Related News