Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മികച്ച ലോഞ്ച് പ്രൈസ് ഓഫറുകൾ; ലാവ അഗ്നി 3 ഇന്ന് മുതൽ ഇന്ത്യൻ വിപണിയിൽ

09 Oct 2024 11:47 IST

- Enlight News Desk

Share News :

ലാവയുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ മോഡലായ ലാവ അഗ്നി 3 ഇന്ത്യൻ വിപണിയിൽ ഇന്നെത്തും. ഐഫോൺ പോലെയുള്ള ആക്ഷൻ കീയും ക്യാമറ മൊഡ്യൂളിലെ ഒരു സെക്കൻഡറി ഡിസ്‌പ്ലേയുമാണ് ലാവ അഗ്നി 3യുടെ ഹൈലൈറ്റായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 

ഇന്ന് ഇന്ത്യൻ വിപണിയിലെത്തുന്ന ലാവ അഗ്നി 3യുടെ വിൽപ്പന ആമസോൺ വഴിയും ലാവയുടെ ഹോം-വെബ്‌സൈറ്റ് വഴിയും സജീവമാകുമെന്നാണ് റിപ്പോർട്ട്. 8 കോർ ചിപ്സെറ്റായ MediaTek Dimensity 7300 പ്രൊസസറാണ് ലാവ അഗ്നി 3യുടെ മറ്റൊരു പ്രത്യേകത. 5,000mAh ബാറ്ററിയും പുതിയ മോഡലിൽ സജ്ജീകരിച്ചിട്ടുണ്ട്. ആദ്യ വിൽപ്പനയ്‌ക്കായി, എല്ലാ വേരിയൻ്റുകളിലും കിഴിവുണ്ടാകും.

128GB, 256GB എന്നിങ്ങനെയാണ് രണ്ട് സ്റ്റോറേജ് വേരിയെൻ്റുകളാണുള്ളത്

MediaTek Dimensity7300 പ്രോസസറാണ് ലാവ അഗ്നി 3യുടെ മറ്റൊരു സവിശേഷത. ഇതിനൊപ്പം 8GB റാം കൂടിയാകുമ്പോൾ തടസ്സമില്ലാത്ത മൾട്ടിടാസ്കിംഗ് ലാവ അഗ്നി 3 ഉറപ്പാക്കുമെന്നാണ് പ്രതീക്ഷക്കപ്പെടുന്നത്. 3 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളോടെ ആൻഡ്രോയിഡ് 14-ലാണ് ലാവ അഗ്നി 3 പ്രവർത്തിക്കുന്നത്. അഗ്നി പരമ്പരയിലെ ഈ മൂന്നാമത്തെ മോഡലിൽ ബ്ലോട്ട്വെയർ-ഫ്രീ യുഐയും ഉണ്ട്.


ക്യാമറ മൊഡ്യൂളിലെ സെക്കണ്ടറി സ്‌ക്രീനാണ് മറ്റൊരു പ്രത്യേകത. ഈ ഇൻസ്റ്റാസ്ക്രീൻ ഉപയോഗിച്ച്, നിങ്ങൾക്ക് അറിയിപ്പുകൾ കാണാനും പുതിയ ആനിമേഷനായ ഫെയ്റി ഉപയോഗിച്ച് കളിക്കാനും കഴിയും. സ്റ്റോപ്പ് വാച്ച്, ടൈമർ എന്നിവ ഉപയോഗിക്കാനും സെൽഫികൾ ക്ലിക്ക് ചെയ്യുന്ന രീതി മാറ്റാനുംഇൻസ്റ്റാസ്ക്രീൻ നിങ്ങളെ സഹായിക്കുന്നു. ചുരുക്കി പറഞ്ഞാൽ അത് പ്രാഥമിക സ്ക്രീനിൻ്റെ ഉപയോഗം കുറയ്ക്കാനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.



ലാവ അഗ്നി 3: വിലയും ബാങ്ക് ഓഫറുകളും

ഇന്ത്യയിൽ ലാവ അഗ്നി 3യുടെ ലോഞ്ച് പ്രൈസ് ആരംഭിക്കുന്നത് 20,999 രൂപയിലാണ്. ചാർജർ കൂടാതെ 8GB+128GB വേരിയൻ്റ് 20,999 രൂപയും ചാർജർ സഹിതം 22,999 രൂപയുമാണ് ലാവയുടെ വാഗ്ദാനം. 8GB+256GB വേരിയൻ്റ് 24,999 രൂപയ്ക്ക് ലഭിക്കും. എല്ലാ മോഡലുകൾക്കും 2,000 രൂപ കിഴിവും ചാർജർ ഇല്ലാത്ത വേരിയൻ്റിന് 1,000 രൂപ കിഴിവുമാണ് പ്രാരംഭ വിൽപ്പന ഓഫറിനൊപ്പമുള്ളത്..

Follow us on :

More in Related News