Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Oct 2024 10:45 IST
Share News :
ഇന്ത്യയിലെ പ്രധാന ടെലികോം സേവനദാതാക്കളിലൊന്നായ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് വരിക്കാർക്കായി ഫെസ്റ്റിവൽ ഓഫർ സെയിൽ പ്രഖ്യാപിച്ചു. തങ്ങളുടെ ബ്രോഡ്ബാൻഡ് വരിക്കാർക്ക് 499 രൂപയുടെ പ്ലാൻ 100 രൂപ ഡിസ്കൗണ്ടിന് ശേഷം 399 രൂപയ്ക്ക് നൽകുമെന്ന് ബിഎസ്എൻഎൽ പ്രഖ്യാപിച്ചു.
തങ്ങളുടെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് ബിഎസ്എൻഎൽ ഈ ഫെസ്റ്റിവൽ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് മാസത്തേക്ക് മാത്രമാണ് ഈ ഡിസ്കൗണ്ട് ലഭ്യമാകുക. അതിന് ശേഷം പ്ലാനിന്റെ യഥാർഥ തുകയായ 499 രൂപയും നികുതിയും നൽകേണ്ടിവരും. ഇളവിനോടൊപ്പം ആദ്യത്തെ മാസത്തെ സേവനം സൗജന്യമാണ്.
ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ ഏറ്റവും നഷ്ടം നേരിടുന്ന ഒരു കമ്പനിയാണ് ബിഎസ്എൻഎൽ. എങ്കിലും കുറഞ്ഞ നിരക്കിൽ മാന്യമായ പ്ലാനുകളാണ് ബ്രോഡ്ബാൻഡ്, മൊബൈൽ സേവനങ്ങൾക്ക് ബിഎസ്എൻഎൽ ഈടാക്കുന്നത്. അതുപോലെ തന്നെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും ഇത്തരമൊരു ഡിസ്കൗണ്ട് പ്രഖ്യാപിച്ച് ബിഎസ്എൻഎൽ രംഗത്തെത്തി എന്നതും ശ്രദ്ധേയമാണ്.
മൊബൈൽ സേവന രംഗത്ത് വരിക്കാരുടെ എണ്ണത്തിൽ ജിയോയ്ക്കും എയർടെലിനും വൊഡാഫോൺ ഐഡിയയ്ക്കും പിന്നിലായി നാലാം സ്ഥാനമാണ് ബിഎസ്എൻഎല്ലിന് ഉള്ളത്. എന്നാൽ ബ്രോഡ്ബാൻഡ് സേവന രംഗത്ത് ബിഎസ്എൻഎൽ പ്രധാന ശക്തിയാണ്. ലക്ഷക്കണക്കിന് ഉപയോക്താക്കൾ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് സേവനങ്ങൾ സംതൃപ്തിയോടെ ഉപയോഗിച്ചുവരുന്നു. ഭാരത് ഫൈബറിന് കീഴിലാണ് ബിഎസ്എൻഎല്ലിന്റെ ഫൈബർ ബ്രോഡ്ബാൻഡ് സേവനം ലഭ്യമാക്കിയിരിക്കുന്നത്.
രണ്ട് മാസം മുൻപ് ഈ ബ്രോഡ്ബാൻഡ് പ്ലാനിന് ബിഎസ്എൻഎൽ 100 രൂപ ഡിസ്കൗണ്ട് നൽകിയിരുന്നു. ഇപ്പോൾ ഫെസ്റ്റിവൽ സീസൺ എത്തിയതോടെ ആ പഴയ ഓഫർ ഒന്നുകൂടി പൊടിതട്ടിയെടുത്തിരിക്കുന്നു എന്നുമാത്രം. മൂന്ന് മാസം മാത്രമാണ് ഈ ഡിസ്കൗണ്ട് ലഭിക്കുക. അതിന് ശേഷം പ്ലാനിന്റെ യഥാർഥ വിലയായ 499 രൂപ ഈടാക്കും. 1800-4444 എന്ന നമ്പറിലേക്ക് 'Hi' എന്ന് മെസേജ് അയച്ചാൽ കൂടുതൽ ഡീറ്റെയിൽസ് ലഭ്യമാകും.
േഗതയുടെ യാതൊരു പ്രശ്നവുമില്ലാതെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് കണക്ഷൻ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ ആസ്വദിക്കാൻ സാധിക്കും. കൂടാതെ ബിഎസ്എൻഎൽ ബ്രോഡ്‌ബാൻഡ് കണക്ഷനുകൾക്കുള്ള ഇൻസ്റ്റലേഷൻ ചാർജ് 2025 സാമ്പത്തിക വർഷം അവസാനം വരെ കമ്പനി ഒഴിവാക്കിയിട്ടുണ്ട്, അതിനാൽ കണക്ഷൻ എടുക്കാനുള്ള ചെലവും കുറവാണ്.
Follow us on :
Tags:
More in Related News
Please select your location.