Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രാജസ്ഥാൻ-ഗുജറാത്ത്-ഹൈദരാബാദ് ടൂറിസ്റ്റ് ട്രെയിൻ നവംബർ 25-ന് പുറപ്പെടും; 33 ശതമാനം റെയിൽവെ സബ്‌സ്‌ഡി

22 Oct 2025 12:15 IST

NewsDelivery

Share News :

കോഴിക്കോട് : ഇന്ത്യൻ റെയിൽവെയുടെ ഭാരത് ഗൗരവ് ട്രെയിനിന് കീഴിലുള്ള സൗത്ത് സ്റ്റാർ റെയിൽ രാജ്യത്തെ സ്വകാര്യ മേഖലയിലെ ആദ്യ സേവന ദാതാവായ ടൂർ ടൈംസുമായി സഹകരിച്ച് നടത്തുന്ന രാജസ്ഥാൻ-ഗുജറാത്ത്-ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള ഈ വർഷത്തെ ടൂറിസ്റ്റ് ട്രെയിൻ യാത്ര പ്രഖ്യാപിച്ചു. എല്ലാ പാക്കേജുകളും ഉൾക്കൊള്ളുന്ന 13 ദിവസത്തെ യാത്ര നവംബർ 25ന് ആരംഭിക്കും രാജസ്ഥാനിലെ ജോധ്‌പൂർ ജയ്‌സാൽമീർ ജയ്പൂർ അജ്‌മീർ, ഉദയ്പൂർ, ഗുജറാത്തിലെ ഏക്ത പ്രതിമ, ഹൈദരാബാദ് എന്നിവിടങ്ങൾ പാക്കേജിൻ്റെ ഭാഗമായി സന്ദർശിക്കും റെയിൽവെ മന്ത്രാലയം യാത്രക്ക് 33 ശതമാനം സബ്സിഡിയും അധ്യാപകൻ, മുൻ സൈനികർ, സൈനിക സേവനത്തിലുള്ളവരുടെ കുടുംബങ്ങൾ എന്നിവർക്ക് പ്രത്യേക ഇളവുകളും നൽകും. 13 ദിവസം നീളുന്ന യാത്ര തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. കൊല്ലം, ആലപ്പുഴ, കായംകുളം, എറണാകുളം, തൃശൂർ, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളിൽ ട്രെയിന് സ്റ്റോപ്പുണ്ട്. യാത്രക്കാർക്ക് തൊട്ടടുത്ത സ്റ്റേഷനിലേക്ക് പിക്കപ്പ് സൗകര്യം നൽകും.


പിഎ സിസം ഡെഡിക്കേറ്റഡ് കോച്ച് സെക്യൂരിറ്റി ടൂർ മാനേജർമാർ, യാത്രാ ഇൻഷുറൻസ്, ഹോട്ടലുകൾ, കാഴ്ചകൾ കാണുന്നതിനുള്ള വാഹനങ്ങൾ, സൗത്ത് ഇന്ത്യൻ ഭക്ഷണം, പബ്ലിക് അനൗൺസ്മെൻ്റ് എന്റർടെയ്ൻമെന്റ് സിസ്റ്റം, ടൂർ മാനേജർമാർ, കോച്ചുകൾ തോറും പരിശീലനം നേടിയ സെക്യൂരിറ്റി ഉദ്യോഗസ്ഥർ, തുടങ്ങി നിരവധി സൗകര്യങ്ങളാണ് ഭാരത് ഗൗരവ് ട്രെയിൻ എന്ന പേരിലുള്ള സ്പെഷ്യൽ ട്രെയിനിൽ ലഭിക്കുക. ഇന്ത്യയിലെ ഏറ്റവും വിജയകരമായ പൊതു - സ്വകാര്യ പങ്കാളിത്ത ടൂറിസ്റ്റ് ട്രെയിനായ ഭാരതി ഗൗരവ് ട്രെയിൻ ഇതുവരെ 2,42,993 കിലോമീറ്റർ സഞ്ചരിച്ച് 21,130 യാത്രക്കാർക്ക് സേവനം നൽകിയിട്ടുണ്ട്.


ഈ പ്രത്യേക ട്രെയിനിൽ 1×1എസി. 3X2എസി. 5X3എസി. 2x2സ്ലീപ്പർ 1 പാൻട്രി കാർ എന്നീ കോച്ചുകളാണുള്ളത് ഈ ടൂറിസ്റ്റ് ട്രെയിനിൽ ആകെ 650 യാത്രക്കാരെയാണ് ഉൾക്കൊള്ളുക, ഹോട്ടൽ താമസസൗകര്യം, യാത്രാ ഇൻഷുറൻസ് എന്നിവയും ഉൾപ്പെടുന്ന പാക്കേജിൽ യാത്രക്കാർക്ക് തങ്ങളുടെ മുഴുവൻ ലഗേജുകളും ഒരുമിച്ച് സുരക്ഷിതമായി സൂക്ഷിക്കാനുള്ള സൗകര്യവും ട്രെയിനിൽ പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്. ഇത് ഓരോ യാത്രക്കും ആവശ്യമായ ലഗേജ് മാത്രം കരുതിയാൽ മതിയെന്ന സൗകര്യം നൽകുന്നു. ഇവ കൂടാതെ, വിനോദസഞ്ചാരികൾക്ക് എൽടിസി/എൽഎഫ്‌സി ആനുകൂല്യങ്ങൾ ലഭിക്കും.


സ്ലീപ്പർ ക്ലാസിന് 34,950 രൂപ, തേർഡ് എസിക്ക് 44,750 രൂപ, സെക്കൻഡ് എസിക്ക് 51,950 രൂപ. ഫസ്റ്റ് എസിക്ക് 64,950 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ ആരംഭിക്കുന്നത്. സാധാരണ ട്രെയിനുകളിൽ നിന്ന് വ്യത്യസ്തമായി, ഈ പ്രത്യേക ടൂറിസ്റ്റ് ട്രെയിൻ ഐആർടിസി വെബ്സൈറ്റിൽ ബുക്കിംഗിന് ലഭ്യമല്ല. 7305 85 85 85 എന്ന നമ്പറിൽ ടൂർ ടൈംസിനെ ബന്ധപ്പെടുകയോ www.tourtimes.in സന്ദർശിക്കുകയോ ചെയ്ത‌ത് റിസർവേഷൻ നടത്താം.

Follow us on :

More in Related News