Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Feb 2025 13:17 IST
Share News :
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയിൽ വീണ്ടും റെക്കോർഡ് വർധനവ്. പവന് 520 രൂപ കൂടി ഉയർന്ന് 64,280 രൂപയിലെത്തി. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 65 രൂപ കൂടി 8035 രൂപയായി. 18 കാരറ്റ് സ്വർണത്തിന് 6,574 രൂപയാണ് വില. വെള്ളിവിലയിൽ മാറ്റമില്ല. ഈ മാസം രണ്ടാമത്തെ തവണയാണ് പവൻ വില 64,000 കടക്കുന്നത്. ഒരു ഗ്രാം വെള്ളിക്ക് 108 രൂപയാണ് വില. ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്കിങ് ചാർജുകൾ എന്നിവയടക്കം ഏകദേശം 70000 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. സ്വർണവിലയുടെ അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ഹാൾമാർക്കിങ് ചാർജും ഉപഭോക്താക്കൾ നൽകണം.
പുതുവർഷത്തിൽ സ്വർണവില കുതിച്ചുയരുകയാണ്. കഴിഞ്ഞ മാസം 22നാണ് പവൻ വില ആദ്യമായി 60,000 രൂപ കടന്നത്. തുടർന്ന് ദിവസങ്ങൾക്കുള്ളിൽ 64,000 കടന്ന് കുതിപ്പ് തുടരുകയാണ്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വർണവിലയിലെ ഈ വർധനവിന് കാരണം. അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് പ്രസിഡന്റായതിന് ശേഷമുള്ള അനിശ്ചിതത്വം മൂലം സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് ആവശ്യകത വർധിച്ചിട്ടുണ്ട്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര തീരുവ യുദ്ധവും ചൈനയുടെ പുതിയ സാമ്പത്തിക തന്ത്രങ്ങളും സ്വർണ വില ഇനിയും ഉയരുന്നതിന് കാരണമാകുമെന്നാണ് കരുതുന്നത്. നിലവിലെ ട്രെൻഡ് തുടർന്നാൽ ഫെബ്രുവരി അവസാനത്തോടെ ഒരു പവൻ സ്വർണത്തിന്റെ വില 65,000 രൂപയിലെത്തിയേക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ രാജ്യാന്തര സ്വർണവില ഔൺസിന് മൂവായിരം ഡോളർ കവിഞ്ഞ് മുന്നേറാൻ ഇടയുണ്ടെന്ന് അനലിസ്‌റ്റുകൾ പറയുന്നു.
Follow us on :
Tags:
More in Related News
Please select your location.