Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വി കെ സി റസാഖ് സല്യൂട്ട് കേരള 2024 ലീ ഡേ ഴ്സ് പട്ടികയിൽ

12 Dec 2024 23:34 IST

Fardis AV

Share News :



കോഴിക്കോട്: കേരളത്തിന്റെ വ്യാവസായിക, സാമ്പത്തിക പുരോഗതിക്ക് മികച്ച സംഭാവനകൾ നൽകുന്ന വ്യക്തികൾക്കുള്ള സല്യൂട്ട് കേരള 2024-ലെ ഏറ്റവും മികച്ച ബിസിനസ് ലീഡർമാരുടെ പട്ടികയിൽ വികെസി മാനേജിംഗ് ഡയറക്ടർ വി കെ സി റസാഖും

ഇന്തോ ഗൾഫ് ആന്റ് മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കൊമേഴ്സ് (ഐഎൻഎംഇസിസി) സംഘടിപ്പിച്ച ചടങ്ങിൽ അദ്ദേഹം അവാർഡ് ഏറ്റുവാങ്ങി. സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ തുടങ്ങിയവർ പങ്കെടുത്തു. 

വി കെ സിയെ ഇന്ത്യൻ പാദരക്ഷാ വിപണിയിൽ ഒരു പ്രമുഖ ബ്രാൻഡാക്കി മാറ്റുന്നതിൽ വി കെ സി റസാഖിന്റെ നേതൃത്വം വഹിച്ച പങ്ക് പരിഗണിച്ചാണ് അവാർഡ്. പുതുമ, ഗുണനിലവാരം, സുസ്ഥിരത, നൂതന ഉൽപാദന സാങ്കേതികവിദ്യകൾ എന്നിവ നടപ്പിലാക്കുന്ന വി കെ സി, സംസ്ഥാനത്തുടനീളം ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതടക്കം അവാർഡിനായി പരിഗണിച്ചു. അംഗീകാരം വി കെ സി കുടുംബത്തിലെ ഓരോ അംഗത്തിനും അവകാശപ്പെട്ടതാണെന്ന് വികെസി റസാഖ് പറഞ്ഞു. പുതുമയുടെയും ആധുനികതയുടെയും യാത്ര ഇനിയുംതുടരുമെന്നും അദ്ദേഹം പറഞ്ഞു.

Follow us on :

More in Related News