Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിലക്കുറവില്‍ പഠനോപകരണങ്ങള്‍: ത്രിവേണി സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തനമാരംഭിച്ചു

02 May 2024 17:34 IST

- Enlight Media

Share News :

കോഴിക്കോട്: വിലക്കുറവില്‍ പഠനോപകരണങ്ങള്‍ ലഭ്യമാക്കിക്കൊണ്ട് കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. മുതലക്കുളത്തെ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ് കോപ്ലക്‌സില്‍ മെഗാ ത്രിവേണി സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം.മെഹബൂബ് ഉദ്ഘാടനം ചെയ്തു. എല്ലാവിധ പഠനോപകരണങ്ങളും വിലക്കുറവിലും ഗുണമേന്മയിലും ഇവിടെ ലഭിക്കുന്നു. മെച്ചപ്പെട്ട പഠനത്തിന് മികച്ച പഠനോപകരണങ്ങള്‍ എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സ്റ്റുഡന്റ്സ് മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.


അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏറെ പ്രിയപ്പെട്ട ത്രിവേണി നോട്ട് ബുക്കുകള്‍ വിലക്കുറവില്‍ ലഭ്യമാകുന്ന ത്രിവേണി നോട്ട്ബുക്ക് ഗ്യാലറി, സ്‌ക്കൂള്‍ ബാഗ് രംഗത്തെ പ്രമുഖ ബ്രാന്റുകളായ സ്‌കൂബീഡേ , ഒഡീസിയ, വൈല്‍ഡ് ക്രാഫ്റ്റ്, വിക്കി , അമേരിക്കന്‍ ടൂറിസ്റ്റ് തുടങ്ങിയവയോടോപ്പം സാധാരണ ബ്രാന്റിലുള്ള ആകര്‍ഷകങ്ങളായ സ്‌കൂള്‍ ബാഗുകള്‍ MRP യേക്കാളും വിലക്കുറവില്‍ ലഭിക്കുന്നതിനായി സജ്ജീകരിച്ച ബാഗ്ഹൗസ്, സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ ഷൂകള്‍ വിലക്കുറവില്‍ ലഭിക്കുന്ന ഷൂമാര്‍ട്ട്, ജോണ്‍സ്, പോപ്പി , ദിനേശ്, മാരാരി തുടങ്ങിയ പ്രമുഖ കമ്പനികളുടെ ഏറ്റവും പുതിയ മോഡലുകളിലുള്ള വിവിധ തരം കൂടകള്‍ അണിനിരത്തുന്ന അബ്രല്ലഹൗസ്, മുതിര്‍ന്ന കുട്ടികളോടൊപ്പമെത്തുന്ന കൊച്ചു കുട്ടികള്‍ക്കായുള്ള വിവിധതരം കളിപ്പാട്ടങ്ങളും,

I Q വര്‍ദ്ധിപ്പിക്കുന്ന പ്രത്യേകതരം പഠനോപകരണങ്ങളും കുട്ടികളുടെ കൂടെയെത്തുന്ന അമ്മമാര്‍ക്ക് ആകര്‍ഷകമായ വിലക്കുറവില്‍ ഗൃഹോപകരണങ്ങളും ലഭ്യമാകുന്ന കിഡ്‌സ് & മദേഴ്‌സ് കോര്‍ണര്‍, ഏറ്റവും പുതിയ ആകര്‍ഷകമായ മോഡലുകളില്‍ പെന്‍സില്‍ ബോക്‌സ്, ലഞ്ച് ബോക്‌സ്, വാട്ടര്‍ ബോട്ടില്‍, പേന പെന്‍സില്‍, ഇന്‍സ്ട്രുമെന്റ് ബോക്‌സ്, കളര്‍ പെന്‍സിലുകള്‍ തുടങ്ങിയവ ലഭിക്കുന്ന മറ്റ് പഠനോപകരണ വിഭാഗം എന്നിവ മുതലക്കുളത്തെ മെഗാ ത്രിവേണി സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റിന്റെ പ്രത്യേകതയാണ്. സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റില്‍ പ്രത്യേകം തയ്യാറാക്കിയ കൂള്‍ലാന്റിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒത്തൊരുമിച്ച് ഐസ്‌ക്രീം, ഫ്രഷ്ജ്യൂസ്, മില്‍ക്ക്‌ഷേക്ക് എന്നിവയും കഴിക്കാം.


ക്യൂ നില്‍ക്കാതെ ത്രിവേണി നോട്ട്ബുക്കുകള്‍ വീട്ടിലിരുന്ന് ബുക്ക് ചെയ്യാനും അവസരമൊരുക്കിയിട്ടുണ്ട്. ആവശ്യമുള്ള നോട്ട്ബുക്കുകള്‍ 9446 400 407 എന്ന വാട്‌സാപ്പ് നമ്പറില്‍ ഇന്‍ഡന്റ് ചെയ്താല്‍ എസ്റ്റിമേറ്റ് തുകയും ഗൂഗില്‍പേ വിവരവും അറിയിക്കും. ഗൂഗിള്‍പേ ചെയ്യുന്ന മുറയ്ക്ക് ബില്ലും ടോക്കണ്‍ നമ്പറും സമയവും തിരികെ അറിയിക്കും. ഇതിനായി സജീകരിച്ച ഓണ്‍ലൈന്‍ കൗണ്ടറില്‍ നിശ്ചിത സമയത്ത് എത്തി ടോക്കണ്‍ നമ്പര്‍ കൈമാറി ക്യൂ നില്‍ക്കാതെ നോട്ട്ബുക്കുകള്‍ കൈപ്പറ്റാം.മെഗാ ത്രിവേണി സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റിന് പുറമേ എല്ലാ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളിലും സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ് ആരംഭിച്ചിട്ടുണ്ട്. ഇതിനു പുറമെ കോഴിക്കോട് ജില്ലയില്‍ 45 കേന്ദ്രങ്ങളിലും വയനാട് ജില്ലയില്‍ 15 കേന്ദ്രങ്ങളിലും സഹകരണ സംഘങ്ങളുടെ ആഭിമുഖ്യത്തില്‍ സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. സ്‌കൂള്‍ മാര്‍ക്കറ്റുകള്‍ ജൂണ്‍ 15വരെ പ്രവര്‍ത്തിക്കും. ചടങ്ങില്‍ കണ്‍സ്യൂമര്‍ ഫെഡ് റീഡണല്‍ മാനേജര്‍ പി.കെ.അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. അഡീഷണല്‍ റീജണല്‍ മാനേജര്‍ വൈ.എം. പ്രവീണ്‍ കുമാര്‍, ബിസ്‌നസ് മാനേജര്‍ കെ.ബിജു, ഷോപ്പ് മാനേജര്‍ ഷാജു സെബാസ്റ്റ്യന്‍, മാര്‍ക്കറ്റിംഗ് മാനേജര്‍മാരായ കെ. ഗിരീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Follow us on :

More in Related News