Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Nov 2026 14:42 IST
Share News :
കൊച്ചി: കുഞ്ഞിന്റെ ആദ്യ ശൈത്യകാലത്ത് ചർമ്മപരിചരണവുമായി ബന്ധപ്പെട്ട മാതാപിതാക്കളുടെ സംശയങ്ങൾ പരിഹരിക്കാൻ പുതിയ ക്യാമ്പയിനുമായി ഹിമാലയ ബേബികെയർ. ‘പെഹ്ലേ വിന്റർ കാ പെഹ്ലാ ലെയർ’ എന്ന ക്യാമ്പയിനിലൂടെ ഹിമാലയ ബേബി ലോഷനും ബേബി ക്രീമും കുഞ്ഞിന്റെ ശൈത്യകാല പരിചരണത്തിന്റെ ഭാഗമാക്കേണ്ടതിന്റെ പ്രാധാന്യമാണ് കമ്പനി അവതരിപ്പിക്കുന്നത്.
ശൈത്യകാലത്ത് കുഞ്ഞിന് ലോഷനോ ക്രീമോ ആവശ്യമുണ്ടോ, എണ്ണയ്ക്കൊപ്പം ഇവ ഉപയോഗിക്കേണ്ടതുണ്ടോ, കുഞ്ഞുങ്ങൾക്ക് പ്രത്യേക ചർമ്മപരിചരണ ഉൽപ്പന്നങ്ങൾ വേണമോ തുടങ്ങിയ സാധാരണ സംശയങ്ങൾക്കാണ് ക്യാമ്പയിൻ മറുപടി നൽകുന്നത്. ഒരു പ്രധാന ചിത്രവും ആറ് ഹ്രസ്വ ചിത്രങ്ങളും ഉൾപ്പെടുന്ന ക്യാമ്പയിൻ കുഞ്ഞുങ്ങളുടെ ചർമ്മപരിചരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ലളിതമായി അവതരിപ്പിക്കുന്നു. 97 ശതമാനം നാച്വറൽ ഒറിജിൻ ഇൻഗ്രിഡിയന്റ്സും പെന്റാ മോയ്സ്ചർ ലോക്കുമാണ് ഉൽപ്പന്നങ്ങളുടെ പ്രധാന സവിശേഷതകൾ.
കുഞ്ഞിന്റെ ആദ്യ ശൈത്യകാലം മാതാപിതാക്കൾക്ക് ഏറെ പ്രത്യേകതയുള്ള ഘട്ടമാണെന്നും ഈ സമയത്തെ പരിചരണവുമായി ബന്ധപ്പെട്ട സംശയങ്ങൾ പരിഹരിച്ച് ആത്മവിശ്വാസം നൽകുകയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്നും ഹിമാലയ വെൽനസ് കമ്പനിയുടെ ബേബികെയർ ഡയറക്ടർ ചക്രവർത്തി എൻ.വി. പറഞ്ഞു.
മലയാളം ഉൾപ്പെടെ പത്ത് ഇന്ത്യൻ ഭാഷകളിൽ ക്യാമ്പയിൻ അവതരിപ്പിക്കും.
Follow us on :
Tags:
More in Related News
Please select your location.